യുഎസ് ആകാശ ദുരന്തം: ഒബാമ ബൈഡൻ ഭരണകൂടങ്ങളെ വിമര്‍ശിച്ച് ട്രംപ്

വാഷിങ്ടണിലെ റൊണാള്‍ഡ് റീഗന്‍ ദേശീയ വിമാനത്താവളത്തിനടുത്ത് യു.എസ്. യാത്രാവിമാനം സേനാ ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് പോട്ടോമാക് നദിയില്‍ വീണുണ്ടായ അപകടത്തില്‍ ബറാക് ഒബാമ, ജോ ബൈഡന്‍ ഭരണകൂടങ്ങളെ വിമര്‍ശിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഡൈവേഴ്‌സിറ്റി, ഇക്വിറ്റി, ഇന്‍ക്ലൂഷന്‍ (ഡി.ഇ.ഐ) നയങ്ങളെയും ട്രംപ് വിമര്‍ശിച്ചു. ഒബാമയുടെയും ജോ ബൈഡന്റെയും ഭരണകൂടങ്ങളുടെ കീഴില്‍ ‘കടുത്ത ബൗദ്ധിക വൈകല്യമുള്ള’ ആളുകളെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരായി നിയമിച്ചിരുന്നുവെന്ന് പത്രസമ്മേളനത്തില്‍ ട്രംപ് ചൂണ്ടിക്കാട്ടി. ‌ ‌അപകടം ഒഴിവാക്കാനാകുമായിരുന്നെന്നും സൈന്യത്തില്‍ ഉള്‍പ്പെടെ വംശീയ വൈവിധ്യത്തിനായി വാദിക്കുന്ന ഡി.ഇ.ഐ…

Read More

‘കണ്ടിരിക്കേണ്ട സിനിമ’; ‘ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്’ ഗംഭീരമെന്ന് ബറാക് ഒബാമ

കാനും കടന്ന് ഗോള്‍ഡന്‍ ഗ്ലോബോളമെത്തിയ പായല്‍ കപാഡിയയുടെ ‘ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്’ ഈ വര്‍ഷം കണ്ടിരിക്കേണ്ട സിനിമകളില്‍ ഒന്നാമതെന്ന് യുഎസ് മുന്‍ പ്രസിഡന്‍റ് ബറാക് ഒബാമ. ‘കോണ്‍ക്ലേവ്”, ‘ദ് പിയാനോ ലെസണ്‍’, ‘ദ് പ്രോമിസ്ഡ് ലാന്‍ഡ്’, ‘ദ് സീഡ് ഓഫ് ദ് സേക്രഡ് ഫിഗ്’, ‘ഡ്യൂണ്‍: പാര്‍ട്ട് 2”, ”അനോറ’, ‘ദിദി’, ‘ഷുഗര്‍കെയ്​ന്‍’, ‘എ കംപ്ലീറ്റ് അണ്‍നോണ്‍’ എന്നിവയാണ് ഒബാമയുടെ ഇക്കൊല്ലത്തെ ഇഷ്ട ചിത്രങ്ങള്‍. രാജ്യന്തരതലത്തില്‍ വലിയ നിരൂപക പ്രശംസയാണ് മലയാളികളായ കനി കുസൃതിയും…

Read More

ബറാക് ഒബാമയുടെ വസതിയിൽ കാമുകിയുമായി ലൈംഗികബന്ധം; സുരക്ഷാ ചുമതലയുള്ള സീക്രട്ട് സർവീസ് ഏജന്റിനെ പുറത്താക്കി

യുഎസ് മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ ഹവായിലെ വസതിയിലെത്തി കാമുകിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട് വാരാന്ത്യ ആഘോഷം നടത്തിയ സീക്രട്ട് സർവീസ് ഏജന്റിനെതിരെ നടപടി. ബറാക് ഒബാമയുടേയും കുടുംബത്തിന്റെയും സുരക്ഷാ ചുമതലയുള്ള ഇയാളെ സർവീസിൽനിന്നു പുറത്താക്കി. അധികാര ദുർവിനിയോഗത്തിനും ദേശ സുരക്ഷ ലംഘിച്ചതിനുമാണ് നടപടി. 2022ലാണ് സുരക്ഷാ ഉദ്യോഗസ്ഥൻ കാമുകിയുമായി കടത്തീരത്തിന് അഭിമുഖമായുള്ള ഹവായിലെ വസതിയിലെത്തി ആഘോഷം നടത്തിയത്. ബറാക് ഒബാമയും കുടുംബവും ഇവിടെ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. സീക്രട്ട് ഏജന്റുമായി പിരിഞ്ഞ കാമുകിയുടെ ഓർമക്കുറിപ്പ് പുറത്തുവന്നതോടെയാണ് സംഭവം…

Read More

വെള്ളവും ഭക്ഷണവും തടയരുത്; ഇസ്രയേലിന് മുന്നറിയിപ്പുമായി ഒബാമ

ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രയേലിന്റെ ചില നടപടികൾ തിരിച്ചടിക്കുമെന്ന് ബരാക്ക് ഒബാമ. ​ഗാസയിലേക്കുള്ള ഭക്ഷണവും വെള്ളവുമടക്കം തടയുന്ന നടപടികൾ രാജ്യത്തിനുള്ള അന്താരാഷ്ട്ര പിന്തുണ ദുർബലപ്പെടുത്തുമെന്നും ഒബാമ അഭിപ്രായപ്പെട്ടു. ​ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണം, വെള്ളം, വെെദ്യുതി എന്നിവ നിർത്തലാക്കാനുള്ള ഇസ്രയേൽ സർക്കാരിന്റെ തീരുമാനം നിലവിലെ പ്രതിസന്ധിയെ കൂടുതൽ വഷളാക്കും. ഇസ്രയേലിനുള്ള ആ​ഗോള പിന്തുണ ഇല്ലാതെയാകും. വിഷയം ഇസ്രയേലിന്റെ ശത്രുക്കൾ ഉപയോ​ഗിക്കാൻ സാധ്യതയുണ്ടെന്നും പ്രദേശത്ത് സമാധാനം പുലർത്താനുള്ള ശ്രമങ്ങൾക്ക് ഇത്തരം നടപടികൾ തിരിച്ചടിയാകുമെന്നും ഒബാമ പറഞ്ഞു. 2001 സെപ്റ്റംബറിലെ ആക്രമണങ്ങൾക്കുശേഷം യുദ്ധവുമായി…

Read More