സജി ചെറിയാന്റെ സത്യപ്രതിജ്ഞ പ്രതിപക്ഷം ബഹിഷ്‌കരിക്കുമെന്ന് വിഡി സതീശൻ

സജി ചെറിയന്റെ സത്യപ്രതിജ്ഞ പ്രതിപക്ഷം ബഹിഷ്‌കരിക്കുമെന്ന് വിഡി സതീശൻ. സജി ചെറിയാൻ രാജിവെച്ച സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഭരണഘടനയെ അവഹേളിച്ചു. വീണ്ടും മന്ത്രിയാവുന്നതിൽ ധാർമികമായ പ്രശ്‌നമുണ്ട്. ഇതിന്റെ യുക്തി എന്താണ്. സജി ചെറിയാൻ വീണ്ടും മന്ത്രിയാകാൻ എന്ത് മാറ്റമുണ്ടായെന്ന് മുഖ്യമന്ത്രിയും പാർട്ടിയും വ്യക്തമാക്കണമെന്ന് വിഡി സതീശൻ പറഞ്ഞു. സജി ചെറിയാന്റെ പ്രസംഗത്തോട് പാർട്ടി യോജിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം. ഇപ്പോൾ നിലനിൽക്കുന്നത് അസാധാരണ സാഹചര്യമാണ്. പ്രതിപക്ഷം സംഭവത്തിൽ പ്രതിഷേധിക്കും. പ്രതിഷേധ രീതി പിന്നീട് തീരുമാനിക്കും. നിയമപരമായ വഴികൾ തേടും….

Read More

ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്വീന്ദർ സിംഗ് സുഖു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സുഖ് വീന്ദർ സിംഗ് സുഖു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഷിംലയിലെ റിഡ്ജ് മൈതാനത്ത് രാവിലെ 12 മണിക്കാണ് ചടങ്ങ്. സുഖുവും ഉപമുഖ്യമന്ത്രിയാകുന്ന മുകേഷ് അഗ്‌നിഹോത്രിയും മാത്രമാകും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുക.  മന്ത്രിമാരുടെ കാര്യത്തിൽ വരും ദിവസങ്ങളിൽ തീരുമാനമെടുക്കും. രാഹുൽ ഗാന്ധി , പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖർഗെ , കെ സി വേണുഗോപാൽ തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. ഇന്നലെ രാത്രിതന്നെ സുഖുവിന്റെ നേതൃത്ത്വത്തിൽ നേതാക്കൾ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ…

Read More

ലിംഗസമത്വ പ്രചരണ പരിപാടിക്ക് കുടുംബശ്രീ തയ്യാറാക്കിയ പ്രതിജ്ഞ പിൻവലിച്ചിട്ടില്ല; എംബി രാജേഷ്

കുടുംബശ്രീ പ്രതിജ്ഞ പിൻവലിച്ചിട്ടില്ലെന്ന് മന്ത്രി എംബി രാജേഷ്. സ്ത്രീക്കും പുരുഷനും തുല്യ സ്വത്ത് അവകാശമെന്ന വരികളുള്ള പ്രതിജ്ഞ പിൻവലിച്ചിട്ടില്ലെന്ന് ഇന്നലെ കുടുംബശ്രീ വ്യക്തമാക്കിയിരുന്നു. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ദേശീയ ഗ്രാമീണ ഉപജീവന മിഷൻ നയി ചേതന എന്ന പേരിൽ നടത്തുന്ന ദേശീയ ക്യാമ്പെയിന്റെ ഭാഗമായാണ് പ്രതിജ്ഞ. സ്ത്രീക്കും പുരുഷനും സ്വത്തിൽ തുല്യ അവകാശം എന്ന പ്രതിജ്ഞയിലെ പരാമർശത്തിനെതിരെ ചില മത സംഭഘടനകൾ രംഗത്തെത്തിയതാണ് വിവാദമായത്. ലിംഗസമത്വ പ്രതിജ്ഞ പിൻവലിച്ചിട്ടില്ലെന്നും കേന്ദ്രസർക്കാർ നൽകിയ സത്യപ്രതിജ്ഞ മലയാളത്തിൽ പരിഭാഷപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും…

Read More