
ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുക എന്നത് കോൺഗ്രസിന്‍റെ പ്രതിബദ്ധതയെന്ന് മല്ലികാർജുൻ ഖാർഗെ
ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുക എന്നത് കോൺഗ്രസിന്‍റെ പ്രതിബദ്ധതയാണെന്ന് ആവർത്തിച്ച് കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്ത്. ഇൻഡ്യ മുന്നണിയുടെ ഭാഗമായ കക്ഷി കശ്മീരിൽ അധികാരത്തിൽ വരുന്നത് സന്തോഷമാണെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഉമർ അബ്ദുല്ലയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത ശേഷമായിരുന്നു കോൺഗ്രസ് ദേശീയാധ്യക്ഷന്റെ പരാമർശം. ഉമർ അബ്ദുല്ലയെ അഭിനന്ദിക്കാനാണ് ഞാൻ ഇവിടെയെത്തിയത്. ഞങ്ങളുടെ സഖ്യകക്ഷി മുഖ്യമന്ത്രിയായതിലും ജനാധിപത്യം ഇവിടെ പുനഃസ്ഥാപിക്കപ്പെട്ടതിലും ഞങ്ങൾക്ക് സന്തോഷമുണ്ടെന്നും ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുക എന്നത് കോൺഗ്രസിന്‍റെ പ്രതിബദ്ധതയാണ്,…