‘ഉദ്ദേശിച്ച അർത്ഥത്തിലല്ല വ്യാഖ്യാനിച്ചത്, ബിജെപി തിരുവനന്തപുരത്ത് വിജയിക്കും’; തിരുത്തി രാജഗോപാൽ

ശശി തരൂരിനെക്കുറിച്ച് നടത്തിയ പരാമർശം താനുദ്ദേശിച്ച അർത്ഥത്തിലല്ല മാധ്യമങ്ങൾ വ്യാഖ്യാനിച്ചതെന്ന് മുതിർന്ന ബിജെപി നേതാവ് ഒ. രാജഗോപാൽ. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ അടുത്ത കാലത്ത് മറ്റൊരാൾക്ക് അവസരമുണ്ടാവുമോ എന്ന് സംശയമാണെന്നും തരൂരിന്റെ സേവനം ഇനിയും ലഭ്യമാവട്ടെയെന്ന് പ്രാർത്ഥിക്കുകയാണെന്നുമായിരുന്നു രാജഗോപാലിന്റെ പരാമർശം. സംഭവം വിവാദമായതോടെയാണ് വിശദീകരണവുമായി അദ്ദേഹം എത്തിയത്. മോദി സർക്കാരിന്റെ പ്രവർത്തന മികവിലും, പാർട്ടി പ്രവർത്തകർ കഠിനാധ്വാനം ചെയ്താൽ തിരുവനന്തപുരത്ത് ബി ജെ പിയ്ക്ക് വിജയിക്കാനുള്ള സാഹചര്യം നിലവിലുണ്ടെന്നും, മാത്രമല്ല നിലവിൽ തരൂരിന്റെ മണ്ഡലത്തിലെ സാന്നിദ്ധ്യം നാമമാത്രമാണ്…

Read More

‘ശശി തരൂരിനെ ആർക്കും തോൽപ്പിക്കാൻ കഴിയില്ല’; ശശി തരൂരിനെ പുകഴ്ത്തി മുതിർന്ന ബിജെപി നേതാവ് ഒ.രാജഗോപാൽ

കോൺ​ഗ്രസ് നേതാവ് ശശി തരൂരിനെ പുകഴ്ത്തി മുതിർന്ന ബിജെപി നേതാവ് ഒ രാജ​ഗോപാൽ. തിരുവനന്തപുരത്ത് ശശി തരൂരിനെ ആർക്കും തോൽപ്പിക്കാൻ കഴിയില്ലെന്ന് ഒ രാജഗോപാൽ പറ‍ഞ്ഞു. പാലക്കാട്‌ നിന്ന് എത്തി തിരുവനന്തപുരത്തുകാരുടെ മനസിനെ സ്വാധീനിക്കാൻ തരൂരിന് കഴിഞ്ഞെന്നും അതുകൊണ്ടാണ് തരൂർ വീണ്ടും വീണ്ടും തിരുവനന്തപുരത്ത് ജയിക്കുന്നതെന്നും ഒ. രാജ​ഗോപാൽ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ഒരു അവാർഡ്ദാന ചടങ്ങിലായിരുന്ന ഒ രാജ​ഗോപാലിന്റെ പ്രതികരണം.

Read More

കേരളീയത്തിന്റെ സമാപന വേദിയിൽ ബിജെപി നേതാവ് ഒ.രാജഗോപാലും; സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

കേരളീയം സമാപന പരിപാടിയിൽ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ ഒ രാജഗോപാൽ പങ്കെടുത്തത് ശ്രദ്ധേയമായി. ഒ രാജഗോപാലിന്റെ വരവ് പ്രസംഗത്തിൽ പരാമർശിച്ച മുഖ്യമന്ത്രി, അദ്ദേഹത്തെ ചടങ്ങിലേക്ക് പ്രത്യേകം സ്വാഗതം ചെയ്തു. രാജഗോപാലിന്റെ ഇരിപ്പിടത്തിന് സമീപമെത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഹസ്തദാനം നൽകി. കേരളീയം മികച്ച പരിപാടിയാണെന്നാണ്.ഒ.രാജഗോപാല്‍ പ്രതികരിച്ചത്.

Read More