
യൂസേഴ്സ് ഫീ വർധനയിൽ കേരള സർക്കാർ അടിയന്തരമായി ഇടപെടണം -ഒ.ഐ.സി.സി
തിരുവനന്തപുരം എയർപോർട്ട് യൂസേഴ്സ് ഫീ വർധിപ്പിക്കാനുള്ള തീരുമാനത്തിൽ കേരള സർക്കാർ അടിയന്തരമായി ഇടപെട്ട് പിൻവലിപ്പിക്കാൻ കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്തണമെന്ന് ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല അഭ്യർഥിച്ചു. കേരളത്തിന്റെ തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിൽനിന്നുള്ളവരും തമിഴ്നാട്ടിൽനിന്നും കന്യാകുമാരി, നാഗർകോവിൽ, തിരുന്നൽവേലി എന്നിവിടങ്ങളിൽ നിന്നുള്ളവരുമായ പ്രവാസികളുടെ ഏക ആശ്രയമാണ് തിരുവനന്തപുരം എയർപോർട്ട്. നിലവിൽ സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നും നേരിട്ടുള്ള വിമാന സർവിസുകൾ ഇല്ലാത്തതിനാൽ മറ്റ് രാജ്യങ്ങൾ വഴി തിരുവനന്തപുരത്തേക്ക്…