ലൈംഗികാതിക്രമ പരാതി ഞെട്ടിച്ചു, അതിനുശേഷം ജയസൂര്യയുമായി സംസാരിച്ചിട്ടില്ല; നൈല ഉഷ
നടൻ ജയസൂര്യക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ പ്രതികരിച്ച് നടി നൈല ഉഷ. പീഡന ആരോപണം ഞെട്ടിച്ചുവെന്നും അദ്ദേഹം അടുത്ത സുഹൃത്താണെന്നും നൈല ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.’ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ കേട്ട് ആരെങ്കിലും ഞെട്ടിയെന്ന് കേൾക്കുന്നതിലാണ് എന്റെ ഞെട്ടൽ. സിനിമയിൽ എനിക്ക് മോശം അനുഭവങ്ങളുണ്ടായിട്ടില്ലെന്ന് ദുരനുഭവങ്ങൾ നേരിട്ടവരുടെ ഒപ്പം നിന്നുകൊണ്ട് പറയുന്നു. ഇതുവരെ അഭിനയിച്ച സിനിമകളിലേക്കെല്ലാം ഞാൻ ക്ഷണിക്കപ്പെട്ടതാണ്. എനിക്കുവേണ്ട എല്ലാ സൗകര്യങ്ങളും അവർ ചെയ്തുതന്നിട്ടുണ്ട്. അങ്ങനെയൊരു ആനുകൂല്യം എനിക്കുണ്ടായിരുന്നു. പക്ഷേ അത്തരം പ്രിവിലേജ് ഇല്ലാത്തവർക്കൊപ്പമാണ്…