
ന്യായ് യാത്ര അല്ല, ഇനി ഭാരത് ജോഡോ ന്യായ് യാത്ര;രാഹുൽ ഗാന്ധിയുടെ യാത്രയുടെ പേരും റൂട്ടും മാറ്റി
രാഹുൽഗാന്ധിയുടെ യാത്രയുടെ പേരും റൂട്ടും മാറ്റി. ന്യായ് യാത്ര എന്ന പേര് മാറ്റി ഭാരത് ജോഡോ ന്യായ് യാത്ര എന്നാക്കി. യാത്രയിൽ അരുണാചൽ പ്രദേശ് കൂടി ഉൾപ്പെടുത്തി. 15 സംസ്ഥാനങ്ങളിലൂടെ യാത്ര കടന്നുപോകും. അടുത്ത മാസം 14 ന് മണിപ്പൂരിൽ നിന്ന് യാത്ര ആരംഭിക്കും. നടന്നും ബസിലുമായുള്ള യാത്ര മാർച്ച് 20 ന് മുംബൈയിൽ സമാപിക്കും. തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള യാത്രയല്ലെന്നും മണിപ്പൂരിലെ മുറിവ് ഉണക്കാൻ കൂടിയാണെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. ഹിന്ദി ഹൃദയ…