
കുട്ടികളുടെ പോഷണത്തിൽ മാതാപിതാക്കള്‍ അറിയണം ഇക്കാര്യങ്ങള്‍
‘ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞം’ ഒരു ആപ്തവാക്യം തന്നെ. നാളെത്തെ സമൂഹത്തിന്റെ വാഗ്ദാനങ്ങളെ ആരോഗ്യത്തോടെ വളര്‍ത്തിയെടുക്കുക എന്നുള്ളത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. സമൂഹത്തിന്റെ ആദ്യഘടകമായ കുടുംബം തന്നെയാണ് ഇത് ഏറ്റെടുക്കേണ്ടത്. ആരോഗ്യമുള്ള ശരീരത്തിലാണ് ആരോഗ്യമുള്ള മനസിനു സ്ഥാനം. ആരോഗ്യപരമായി ഏറ്റവുമധികം വെല്ലുവിളികള്‍ നേരിടുന്ന കാലമാണ് കുട്ടിക്കാലം. യഥാര്‍ഥത്തില്‍, വ്യക്തിജീവിതത്തിന്റെ അടിത്തറ പാകുന്ന സമയം തന്നെയാണ് ബാല്യം. ശാരീരികതലത്തില്‍ മാത്രമല്ല, ബൗദ്ധികവും മാനസികവും പിന്നെ, സാമൂഹികവുമായ തലങ്ങളില്‍ വ്യക്തിയുടെ വളര്‍ച്ചയ്ക്കു തുടക്കം കുറിക്കുന്നത് ബാല്യത്തിലാണ്. പക്ഷേ, ഏറ്റവുമധികം വെല്ലുവിളികള്‍…