
അറിയാം ജാതിക്കയുടെ ഔഷധഗുണങ്ങൾ
ദൈനംദിന ഫിറ്റ്നസ് പ്രശ്നങ്ങൾ, നിരന്തര ആരോഗ്യപ്രശ്നങ്ങൾ, സ്ട്രെസ് മാനേജ്മെൻറ് എന്നിവയ്ക്ക് തലമുറകളായി ആശ്വാസം നൽകുന്ന നിരവധി പാരമ്പര്യ ചികിത്സാരീതികൾ നമുക്കുണ്ട്. വേദങ്ങളിൽ പോലും പരാമർശിക്കുന്ന പുരാതന സുഗന്ധവ്യഞ്ജനമായ ജാതിക്ക, ജലദോഷം, ചുമ, ഓക്കാനം, ഉത്കണ്ഠ എന്നിവയ്ക്കുള്ള ഉത്തമ പ്രതിവിധിയായി ഉപയോഗിക്കാം. ജാതിക്ക, ചൂടുള്ള ഒരു സുഗന്ധവ്യഞ്ജനമാണ്. ശക്തമായ സ്വാദും സൗരഭ്യവും ഇതിനുണ്ട്. മധ്യകാലഘട്ടം മുതൽ പാചകത്തിനും ഔഷധമായും ജാതിക്ക ഉപയോഗിക്കുന്നു. ഈ സുഗന്ധവ്യഞ്ജനത്തെ വേദങ്ങളിൽ പ്രാധാന്യത്തോടെ പരാമർശിച്ചിട്ടുണ്ട്. കൂടാതെ കാർബണൈസ്ഡ് ജാതിക്കയുടെ തെളിവുകൾ ബിസി 400-200 കാലഘട്ടത്തിലെ…