
ഗാസയിലെ നുസൈറാത്ത് ക്യാമ്പ് ആക്രമണം മാനുഷിക നിയമങ്ങളുടെ ലംഘനമെന്ന് കുവൈത്ത്
ഗാസ്സയിലെ നുസൈറാത്ത് ക്യാമ്പിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. നിരപരാധികളെ കൊന്നൊടുക്കിയ ഇസ്രായേൽ നടപടി അന്താരാഷ്ട്ര, മാനുഷിക നിയമങ്ങളുടെ ലംഘനമായാണ് കുവൈത്ത് കണക്കാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഇസ്രായേലിന്റെ ഹീനമായ ക്രിമിനൽ പ്രവൃത്തിയെ ശക്തമായി അപലപിക്കുന്നതായി കുവൈത്ത് ആവർത്തിച്ചു. പലസ്തീൻ ജനതയ്ക്കെതിരായ ആക്രമണം അവസാനിപ്പിക്കാൻ അടിയന്തിരമായി ഇടപെടാൻ അന്താരാഷ്ട്ര സമൂഹത്തോടും യു.എൻ രക്ഷാസമിതിയോടും ആവശ്യപ്പെട്ടു. പലസ്തീൻ ജനതക്ക് ആവശ്യമായ മാനുഷിക സഹായം എത്തിക്കാനും കുവൈത്ത് ആഹ്വാനം ചെയ്തു. ശനിയാഴ്ച സെൻട്രൽ ഗസ്സയിലെ…