നഴ്സിങ് രംഗത്ത് ചരിത്ര മുന്നേറ്റം; ഈ വര്‍ഷം പുതുതായി വര്‍ധിപ്പിച്ചത് 1020 ബി.എസ്.സി നഴ്‌സിംഗ് സീറ്റുകൾ

ഈ സര്‍ക്കാരിന്റെ കാലത്ത് നഴ്സിങ് രംഗത്ത് ചരിത്ര മുന്നേറ്റം നടത്തിയതായി ആരോ​ഗ്യമന്ത്രി വീണ ജോര്‍ജ്. നഴ്സിങ് മേഖലയിലെ വലിയ സാധ്യതകള്‍ മുന്നില്‍ കണ്ട് ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ മേഖലകളില്‍ മാത്രം ഈ വര്‍ഷം പുതുതായി വര്‍ധിപ്പിച്ചത് 1020 ബി.എസ്.സി. നഴ്സിങ് സീറ്റുകൾ. സര്‍ക്കാര്‍ മേഖലയില്‍ 400 സീറ്റുകള്‍, സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സിമെറ്റ് 420 സീറ്റുകള്‍, സീപാസ് 150 സീറ്റുകള്‍, കെയ്പ് 50 സീറ്റുകള്‍ എന്നിങ്ങനെയാണ് വര്‍ധിപ്പിച്ചത്. കൂടാതെ 2021-ല്‍ 7422 ബി.എസ്.സി. നഴ്സിങ് സീറ്റുണ്ടായിരുന്നത് ഇപ്പോള്‍…

Read More

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; സംഘത്തിലെ ഒരു യുവതി നഴ്സിംഗ് കെയർ ടേക്കറെന്ന് സംശയം

കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരു യുവതി നഴ്സിംഗ് കെയർ ടേക്കറാണെന്നാണ് സംശയം. റിക്രൂട്ടിംഗ് തട്ടിപ്പിന് ഇരയായ യുവതിയെന്ന് പൊലീസിന് സൂചന കിട്ടി. ഇന്നലെ പുറത്ത് വിട്ട രേഖാ ചിത്രത്തിന്റെ അടിസ്ഥാനത്തിലാണ് നഴ്സിങ് കെയർ ടേക്കറായ യുവതിയിലേക്ക് അന്വേഷണമെത്തി നിൽക്കുന്നത്.   ഓയൂർ തട്ടിക്കൊണ്ടുപോകൽ കേസിൽ നിലവിൽ ഒരാൾ കസ്റ്റഡിയിലുണ്ട്. ചിറക്കര സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. കാർ വാടകയ്ക്ക് കൊടുത്തത് ഇയാളാണെന്നാണ് സംശയം. ഇന്നലെയാണ് ഈ യുവാവിനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ട്. നിലവിൽ ഇയാളിപ്പോഴും പൊലീസ് കസ്റ്റഡിയിൽ…

Read More

കേരളത്തിൽ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ യൂണീഫോം പരിഷ്‌ക്കരിക്കാന്‍ തീരുമാനം

സംസ്ഥാനത്തെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ യൂണിഫോം പരിഷ്‌ക്കരിക്കാൻ തീരുമാനം. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സർക്കാർ മെഡിക്കല്‍ കോളേജിലേയും ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസിന്റെയും കീഴിലുള്ള നഴ്‌സിംഗ് സ്‌കൂളുകളിലേയും വിദ്യാര്‍ത്ഥികളുടെ യൂണിഫോമാണ് പരിഷ്‌കരിക്കുന്നത്. ഇതുസംബന്ധിച്ച് എസ്എഎഫ്ഐയും നഴ്‌സിംഗ് സംഘടനകളും ആവശ്യം ഉന്നയിച്ചിരുന്നു. മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരും സംഘടനാ പ്രതിനിധികളും യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. ഇതുസംബന്ധിച്ച് പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. അടുത്ത അദ്ധ്യയന…

Read More