ന്യൂസീലന്‍ഡിലേക്ക് അനധികൃത നഴ്സിങ് റിക്രൂട്ട്മെന്റ്; ഉദ്യോഗാര്‍ഥികള്‍ ജാഗ്രതാ നിർദേശം നൽകി വിദേശകാര്യ മന്ത്രാലയം
അനധികൃത നഴ്സിങ് റിക്രൂട്ട്‌മെന്റ് ന്യൂസീലന്‍ഡിലേക്ക് നടക്കുന്നുണ്ടെന്നും ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം. കേരളത്തില്‍ നിന്നുളള നഴ്‌സിങ് പ്രഫഷനലുകള്‍ വിസിറ്റിങ് വീസയില്‍ അനധികൃതമായി ന്യൂസീലന്‍ഡിലെത്തുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ജാഗ്രതാ നിർദേശം. വിസിറ്റിങ് വീസയ്ക്കായി ഉദ്യോഗാർഥികളില്‍നിന്ന് ഏജന്റുമാർ വലിയ തുക വാങ്ങുന്നുണ്ട്. കമ്പെറ്റന്‍സി അസെസ്‌മെന്റ് പ്രോഗ്രാം പൂര്‍ത്തിയാക്കിയിട്ടും, നഴ്‌സിങ് കൗണ്‍സില്‍ റജിസ്റ്റര്‍ ചെയ്തശേഷവും, അവിടെ ജോലി കണ്ടെത്താന്‍ ബുദ്ധിമുട്ട് നേരിടുന്നവരുടെ നിരവധി പരാതികള്‍ ന്യൂസിലൻഡ് വെല്ലിങ്ടണിലെ ഇന്ത്യന്‍ എംബസിക്ക് ലഭിച്ചിരുന്നു. തുടര്‍ന്നാണ് ഇത്തരം തട്ടിപ്പുകളില്‍ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട്…