
പുനർ നിയമനം ആവശ്യപ്പെട്ടുള്ള നേഴ്സിംഗ് ഓഫീസർ പി.ബി അനിതയുടെ ഉപവാസം നാലാം ദിവസത്തിൽ; നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗും യൂത്ത് കോൺഗ്രസും
പുനർനിയമനം ആവശ്യപ്പെട്ട് നഴ്സിങ് ഓഫീസർ പി ബി അനിതയുടെ ഉപവാസം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് മുന്നിൽ നാലാംദിവസവും തുടരുന്നു. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും തിരികെ ജോലിയിൽ പ്രവേശിപ്പിക്കാത്ത ആശുപത്രിയുടെ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ മെഡിക്കൽ കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ ഉപരോധിച്ചു. ഏപ്രിൽ 1 മുതൽ മെഡിക്കൽ കോളേജിന് മുന്നിൽ ഉപവസിക്കുകയാണ് ഐസിയു പീഡനക്കേസിൽ അതിജീവിതയ്ക്കൊപ്പം നിന്ന നഴ്സ്. ഡിഎംഇ ഉത്തരവിറക്കാതെ ജോലിയിൽ തിരികെ പ്രവേശിക്കാൻ കഴിയില്ലെന്നതിൽ ഉറച്ച് നിൽക്കുകയാണ് മെഡിക്കൽ കോളേജ്….