കോട്ടയത്ത് നഴ്‌സിംഗ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ

കോട്ടയം മാങ്ങാനാത്തെ മന്ദിരം ആശുപത്രിയിലെ നഴ്‌സിംഗ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. അറുപതോളം കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ആശുപത്രി കാൻറീനിൽ നിന്ന് നൽകിയ ഭക്ഷണത്തിൽ നിന്ന് വിഷ ബാധയേറ്റെന്നാണ് സംശയം.  ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന നടത്തി കാൻറീൻ അടപ്പിച്ചു. കുട്ടികളിൽ ആരുടെയും നില ഗുരുതരമല്ല. കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു.  

Read More