
ഷാർജ എമിറേറ്റിലെ നഴ്സറികളിൽ അധ്യാപനത്തിന് അറബി ഭാഷ ഉപയോഗിക്കണം; നിർദേശം നൽകി ഷാർജ ഭരണാധികാരി
ഷാര്‍ജ എമിറേറ്റിലുടനീളമുള്ള സര്‍ക്കാര്‍ നഴ്സറികളില്‍ അധ്യാപനത്തിന് അറബി ഭാഷ ഉപയോഗിക്കാൻ യു.എ.ഇ. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നിര്‍ദേശിച്ചു. എമിറേറ്റിലെ വിദ്യാഭ്യാസ രംഗത്ത് അറബി ഭാഷ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ശൈഖ് സുല്‍ത്താന്റെ അധ്യക്ഷതയില്‍ ഷാര്‍ജ എജുക്കേഷന്‍ അക്കാദമിയില്‍ ചേര്‍ന്ന ട്രസ്റ്റീസ് ബോര്‍ഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ആരോഗ്യകരമായ ഭക്ഷണരീതികളെക്കുറിച്ച് കുട്ടികളിലും രക്ഷാകർത്താക്കളിലും അവബോധം വളര്‍ത്തേണ്ടത് അനിവാര്യമാണെന്നും ശൈഖ് സുല്‍ത്താന്‍ പറഞ്ഞു. കുട്ടികളുടെ സമഗ്ര വളര്‍ച്ചക്ക്…