സ്കൂളില്‍ നഴ്സിന്റെ സേവനം ലഭ്യമാക്കണം: വിദ്യാഭ്യാസ വകുപ്പ്

ടൈപ് വണ്‍ പ്രമേഹം ബാധിച്ച കുട്ടികള്‍ക്ക് സ്കൂളുകളില്‍ നഴ്സുമാരുടെ സേവനം ലഭ്യമാക്കണമെന്നും തിരിച്ചറിയല്‍ കാര്‍ഡ് അനുവദിക്കണമെന്നുമാവശ്യപ്പെട്ട് ആരോഗ്യവകുപ്പിന് കത്ത് നല്‍കിയിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. നിലവില്‍ വനിതാ ശിശു വികസന വകുപ്പ് നിയോഗിച്ച 1012 സ്കൂള്‍ കൗണ്‍സിലര്‍മാരാണ് പ്രവര്‍ത്തിക്കുന്നത്. ഇവരുടെ സേവനം പര്യാപ്തമല്ലാത്തതിനാല്‍ കൂടുതല്‍ കൗണ്‍സിലിംഗ് ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കുന്നതിന് വനിതാ ശിശു വികസന വകുപ്പിന് കത്ത് നല്‍കിയിട്ടുണ്ടെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ഇവര്‍ക്ക് കൗണ്‍സിലിംഗ് റൂം നിര്‍ബന്ധമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.  ടൈപ്…

Read More

തൃശൂരിൽ സ്വകാര്യ നഴ്‌സുമാരുടെ പണിമുടക്ക്; അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കി

തൃശൂരിൽ സ്വകാര്യ നഴ്‌സുമാർ നടത്തുന്ന പണിമുടക്കിൽ നിന്ന് അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കി. ജില്ലാ കളക്ടറുടെ ഇടപെടലിനെ തുടർന്നാണ് തീരുമാനം. കൈപ്പറമ്പ് നൈൽ ആശുപത്രി ഉടമയ്‌ക്കെതിരെ കർശന നടപടി വേണമെന്നാവശ്യപ്പെട്ടാണ് യു എൻ എയുടെ നേതൃത്വത്തിൽ നഴ്സുമാരുടെ പണിമുടക്ക്. അതെസമയം നഴ്‌സുമാർ തന്നേയും ഭാര്യയെയും ആക്രമിച്ചതായാണ് ആശുപത്രി എം ഡിയുടെ ആരോപണം. വ്യാഴാഴ്ചയാണ് നൈൽ ആശുപത്രിയിലെ നഴ്‌സുമാരെ എം.ഡിയായ ഡോ. അലോക് മർദിച്ചതായി ആരോപണമുയർന്നത്. ശമ്പളവർധനവിനായി ലേബർ ഓഫീസിൽ നടത്തിയ ചർച്ചയ്ക്കിടെയായിരുന്നു സംഭവം. ചർച്ചയ്ക്കിടെ ഡോക്ടർ പുറത്തേക്ക് പോകാൻ…

Read More

തിരുവനന്തപുരം മെഡി.കോളേജിൽ നഴ്‌സിന് മർദ്ദനം; കൂട്ടിരിപ്പുകാരൻ അറസ്റ്റിൽ

തിരുവനന്തപ്പുരം മെഡിക്കൽ കോളജിൽ നഴ്‌സിന് രോഗിയുടെ കൂട്ടിരിപ്പുകാരനിൽനിന്നു മർദനം. 28ാം വാർഡിൽ ജോലി ചെയ്തിരുന്ന നഴ്‌സ് പ്രസീതയ്ക്കുനേരെയായിരുന്നു അതിക്രമം. പ്രതി പൂവാർ സ്വദേശി അനുവിനെ മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തു.  ആരോഗ്യ പ്രവർത്തകർക്കു നേരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ചു തിരുവനന്തപ്പുരം മെഡിക്കൽ കോളജിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെജിഎൻയു സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എം. അനസ് അറിയിച്ചു.

Read More