ഇലക്ടറൽ ബോണ്ട് നമ്പറുകൾ പ്രസിദ്ധീകരിക്കണം; എസ്ബിഐക്ക് സുപ്രീം കോടതി നോട്ടീസ്

ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട് കേസിൽ എല്ലാ രേഖകളും പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് എസ്ബിഐക്ക് നോട്ടിസ് അയച്ച് സുപ്രീം കോടതി. തിങ്കളാഴ്ചയ്ക്കകം മറുപടി നൽകണമെന്നും നോട്ടിസിൽ പറയുന്നു. ഇലക്ടറൽ ബോണ്ട് നമ്പറുകൾ പ്രസിദ്ധീകരിക്കണമെന്ന് കോടതി നിർദേശം നൽകിയിട്ടുണ്ട്.  എസ്ബിഐ നിലവിൽ നൽകിയ രേഖയിൽ സീരിയൽ നമ്പറുകൾ ഉൾപ്പെടാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. ഇലക്ടറൽ ബോണ്ട് നമ്പറുകൾ പ്രസിദ്ധീകരിച്ചെങ്കിലേ പണം നൽകിയ ആളെക്കുറിച്ചും ഏതു രാഷ്ട്രീയ പാർട്ടിക്കാണ് പണം നൽകിയതെന്നുമുള്ളതും മനസ്സിലാക്കാനാകൂ. ബാങ്കിന്റെ അഭിഭാഷകൻ എവിടെയെന്നും കോടതി ചോദിച്ചു. കേസിൽ ബാങ്ക്…

Read More