
അടിയന്തിര സേവനങ്ങൾക്ക് ഇനി വിളിക്കാം 112 -ലേക്ക്; നമ്പർ ഓർമപ്പെടുത്തി കേരളാ പൊലീസ്
അടിയന്തിര സേവനങ്ങൾക്ക് വിളിക്കേണ്ട നമ്പർ ഓർമപ്പെടുത്തി കേരളാ പൊലീസ്. പൊലീസ് സേവനങ്ങൾ മാത്രമല്ല, മറിച്ച് ഫയർഫോഴ്‌സ് ആംബുലൻസ് തുടങ്ങിയ സേവനങ്ങൾക്കും എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റമായ 112 നമ്പറിലേക്ക് വിളിക്കാം. കേരളത്തിൽ എവിടെ നിന്ന് 112 -ലേയ്ക്ക് വിളിച്ചാലും പൊലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കൺട്രോൾ റൂമിലേയ്ക്കാവും കാൾ എത്തുന്നത്. ഉദ്യോഗസ്ഥർ അതിവേഗം വിവരങ്ങൾ ശേഖരിച്ച് സേവനമെത്തേണ്ട സ്ഥലത്തിന് സമീപമുള്ള പൊലീസ് വാഹനത്തിലേയ്ക്ക് സന്ദേശം കൈമാറും. സഹായങ്ങൾ ലഭിക്കുകയും ചെയ്യും. മൊബൈൽ ഫോണുകളിൽ നിന്നും ലാൻഡ് ഫോണിൽ നിന്നും…