
ബസിനുള്ളിൽ വച്ച് യുവതിക്ക് നേരെ നഗ്‌നതാ പ്രദർശനം; പ്രതി അറസ്റ്റിൽ
കാസർകോട് ബസിനുള്ളിൽ വച്ച് യുവതിക്ക് നേരെ നഗ്‌നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. കുണിയ സ്വദേശി മുഹമ്മദ് കുഞ്ഞിയാണ് അറസ്റ്റിലായത്. ബേക്കൽ പൊലീസാണ് ഇയാളെ പിടികൂടിയത്. ബധിരനും മൂകനുമാണ് പ്രതി. ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. കാഞ്ഞങ്ങാട് നിന്നും പാലക്കുന്നിലേക്ക് യുവതി യാത്ര ചെയ്യുന്നതിനിടെയാണ് നഗ്‌നതാ പ്രദർശനം ഉണ്ടായത്. ആറ് വയസുള്ള മകളും ഹോം നഴ്സായ യുവതിക്കൊപ്പം ഉണ്ടായിരുന്നു. ബസിൽ വച്ച് യുവാവ് നഗ്‌നതാ പ്രദർശനം നടത്തുന്ന വിവരം ബസിലെ കണ്ടക്ടറോട് പറഞ്ഞപ്പോഴേക്കും…