
ഒളിക്യാമറയിൽ നഗ്‌നദൃശ്യം പകർത്തിയ കേസ്; പ്രതി പിടിയിലായത് പൊലീസ് ക്വാർട്ടേഴ്സിൽനിന്ന്
തിരുവല്ല മുത്തൂരിൽ ഒളിക്യാമറ വച്ച് സ്ത്രീകളുടെ നഗ്‌നദൃശ്യം പകർത്തിയ കേസിൽ പ്രതി പിടിയിൽ. മുത്തൂർ സ്വദേശി പ്രിനു (30) ആണ് പിടിയിലായത്. സംഭവം പുറത്തുവന്നതിനു പിന്നാലെ ഒളിവിൽ പോയ ഇയാളെ, സഹോദരിയുടെ ഭർത്താവായ പൊലീസ് ഉദ്യോഗസ്ഥന്റെ ചങ്ങനാശേരിയിലെ ക്വാർട്ടേഴ്‌സിൽനിന്നാണ് പിടികൂടിയത്. പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ച അരുൺ ബാബു എന്ന പൊലീസ് ഉദ്യോഗസ്ഥനെയും കേസിൽ പ്രതിചേർത്തു. പ്രിനുവിനെ കോടതിയിൽ ഹാജരാക്കി. മുത്തൂർ സ്വദേശികളായ കുടുംബത്തിന്റെ വീട്ടിലെ ശുചിമുറിയിലും പുറത്തും ഒളിക്യാമറ വച്ചാണ് ഇയാൾ നഗ്നദൃശ്യം പകർത്തിയത്. പ്രായപൂർത്തിയാകാത്ത…