
ഇറാൻ ആക്രമണത്തിനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ ; ഇറാനിലെ ആണവകേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന ഇസ്ഫഹാൻ ആക്രമിച്ചു
ഇറാനിലെ സൈനിക കേന്ദ്രമടക്കം സ്ഥിതി ചെയ്യുന്ന ഇസ്ഫഹാന് ആക്രമിച്ച് ഇസ്രയേല്‍. വിമാനത്താവളത്തിന് സമീപം സ്ഫോടനശബ്ദം കേട്ടതായി ഇറാന് വാര്‍ത്താ ഏജന്‍സി റിപ്പോർട്ട് ചെയ്യുന്നു. ഇസ്ഫഹാന്, ടെഹ്റാന്, ഷിറാസ് മേഖലയില്‍ വ്യോമഗതാഗതം നിര്‍ത്തിവച്ചു. ടെഹ്റാനിലെ ഇമാം ഖമനയി രാജ്യാന്തര വിമാനത്താവളം അര്‍ധരാത്രി വരെ അടച്ചിട്ടു. എമിറേറ്റ്സ്, ഫ്ലൈ ദുബായ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. തിരിച്ചടിക്ക് പിന്നാലെ ഇറാൻ വ്യോമപ്രതിരോധ സംവിധാനം ശക്തമാക്കി. ഇസ്രയേൽ ആക്രമണമുണ്ടായെന്ന വാർത്തകൾക്കിടെ പല പ്രവിശ്യകളിലും വ്യോമപ്രതിരോധ സംവിധാനങ്ങൾ പ്രയോഗക്ഷമമാക്കി ഇറാൻ. രാജ്യത്തിന്റെ ഔദ്യോഗിക വാർത്ത ഏജൻസിയായ…