നെറ്റ് പരീക്ഷ ഫലം നാളെ

യു.ജി.സി നെറ്റ് പരീക്ഷ ഫലം നാളെ. യു.ജി.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.ntaonline.in, nta.ac.in എന്നിവയില്‍ ഫലം അറിയാൻ കഴിയും. ജൂണിലെ പരീക്ഷകൾ പേപ്പർ ചോർച്ച ആരോപണം വന്നതോടെ ആഗസ്റ്റിൽ പുനഃക്രമീകരിക്കുകയുണ്ടായി. അന്തിമ ഉത്തരസൂചിക ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്. ആപ്ലിക്കേഷൻ നമ്പർ, സെക്യൂരിറ്റി പിൻ, ജനനത്തീയതി എന്നിവ ഫലങ്ങൾ പരിശോധിക്കാൻ ആവശ്യമാണ്. ഒമ്പത് ലക്ഷത്തിലധികം പേരാണ് ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്.

Read More

നീറ്റ് യുജി പരീക്ഷ: എന്‍ടിഎയുടെ പിഴവുകള്‍ അക്കമിട്ടു നിരത്തി സുപ്രീം കോടതി; ആവർത്തിക്കരുതെന്ന് മുന്നറിയിപ്പ്

അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷയുടെ നടത്തിപ്പില്‍ പരീക്ഷാ ഏജന്‍സി (എന്‍ടിഎ) ക്കു പറ്റിയ പിഴവുകള്‍ അക്കമിട്ടു നിരത്തി സുപ്രീം കോടതി. എന്‍ടിഎയ്ക്കു സംഭവിക്കുന്ന പിഴവുകള്‍ വിദ്യാര്‍ഥി താത്പര്യത്തിന് എതിരാണെന്നു ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി പരീക്ഷയുടെ പവിത്രതയെ ബാധിക്കുന്ന വിധം വ്യാപകമാവാത്തതുകൊണ്ടാണ് നീറ്റ് യുജി റദ്ദാക്കാത്തതെന്ന് വിശദ വിധിന്യായത്തില്‍ വ്യക്തമാക്കി. പിഴവുകള്‍ മേലില്‍ അവ ആവര്‍ത്തിക്കരുതെന്നു കോടതി മുന്നറിയിപ്പു നല്‍കി.  എന്‍ടിഎ ഇത്തവണ പരീക്ഷ നടത്തിയ രീതി കടുത്ത ആശങ്ക സൃഷ്ടിക്കുന്നതാണെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്…

Read More

എൻ.ടി.എയുടെ ഡയറക്ടർ ജനറൽ സ്ഥാനത്തുനിന്ന് സുബോധ് കുമാറിനെ മാറ്റി; പകരം പ്രദീപ് സിങ് കരോളയ്ക്ക് താൽക്കാലിക ചുമതല

സർക്കാറിന്‍റെ പരീക്ഷ നടത്തിപ്പ് ഏജൻസിയായ എൻ.ടി.എയുടെ (നാഷണൽ ടെസ്റ്റിങ് ഏജൻസി) ഡയറക്ടർ ജനറൽ സ്ഥാനത്തുനിന്ന് സുബോധ് കുമാറിനെ മാറ്റി. പകരം പ്രദീപ് സിങ് കരോളയ്ക്കാണ് താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. നീറ്റ്, നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകൾ വൻ വിവാദമായി മാറിയ പശ്ചാത്തലത്തിലാണ് എൻ.ടി.എ ഡയറക്ടർ ജനറലിനെ കേന്ദ്രം മാറ്റിയിരിക്കുന്നത്. നീറ്റ്, നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകൾ തലവേദനയായ പശ്ചാത്തലത്തിൽ പരീക്ഷ നടത്തിപ്പിലെ സുതാര്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചിരിക്കുകയാണ്. ഐ.എസ്.ആര്‍.ഒ മുൻ ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍ അധ്യക്ഷനായ…

Read More