തിരുവനന്തപുരത്തെ എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ എൻഎസ്എസ് ആസ്ഥാനത്തെത്തി; സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പെരുന്നയിൽ എത്തി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു. രാഷ്ട്രീയം ചർച്ച ആയില്ലെന്നും സൗഹൃദ സന്ദർശനമാണ് നടന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സുകുമാരൻ നായർ മന്നത്ത് പത്മനാഭനെ കുറിച്ചുള്ള പുസ്തകം തനിക്ക് സമ്മാനമായി നൽകിയെന്നും രാജീവ് പറഞ്ഞു. കൂടിക്കാഴ്ചയെ കുറിച്ച് പ്രതികരിക്കാൻ എൻഎസ്എസ് ജനറൽ സെക്രട്ടറി തയ്യാറായില്ല. അടുത്തിടെ ബിജെപിയിൽ ചേർന്ന ഷോൺ ജോർജിനൊപ്പം ആണ് എൻഎസ്എസ്…

Read More

എൻ എസ് എസ് ആസ്ഥാനത്ത് സന്ദർശനം നടത്തി നിയുക്തമന്ത്രി കെ.ബി ഗണേഷ് കുമാർ; ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം ലഭിച്ചതിൽ സന്തോഷമെന്ന് സുകുമാരൻ നായർ

നിയുക്ത മന്ത്രി ഗണേഷ് കുമാര്‍, എൻഎസ്എസ് ആസ്ഥാനത്ത് എത്തി ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. മന്നം സമാധിയിൽ ഗണേഷ് കുമാറും സുകുമാരൻ നായരും ഒന്നിച്ച് പ്രാർഥന നടത്തി. ഗണേഷിന് മന്ത്രി സ്ഥാനം ലഭിച്ചതിൽ സന്തോഷമെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം സുകുമാരൻ നായരുടെ പ്രതികരണം. ഗണേഷ് ഒരിക്കലും എൻ എസ് എസിന് എതിരാകില്ല.ഗണേഷ് എൻഎസ്എസിനും സർക്കാരിനും ഒപ്പമുണ്ട്. അതിനെ പാലമായി കാണേണ്ടതില്ല. എൻ എസ് എസിന് എതിരായ നിലപാട് വന്നാൽ അപ്പോൾ നോക്കാമെന്നും സുകുമാരൻ നായ‍ര്‍ പറഞ്ഞു….

Read More