വാർത്തകൾ ഒറ്റനോട്ടത്തിൽ

കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി പ്രിയാ വർഗീസിന്റെ നിയമനത്തിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി രം​ഗത്ത്. അധ്യാപന പരിചയമെന്നത് കെട്ടുകഥയല്ലെന്നും അത് യാഥാർഥ്യമാകണമെന്നും കോടതി പറഞ്ഞു. കൂടാതെ ഡെപ്യൂട്ടേഷൻ കാലയളവിൽ എന്താണ് പഠിപ്പിച്ചതെന്നും കോടതി ചോദിക്കുകയുണ്ടായി. എൻ എസ് എസ് കോ-ഓർഡിനേറ്റർ പദവിയിലിരുന്ന് താങ്കൾ എന്താണ് പഠിപ്പിച്ചതെന്നും കോടതി പ്രിയാ വർഗീസിനോട് ആരാഞ്ഞു. കുഴിവെട്ട് അധ്യാപന പരിചയമാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. എൻ.എസ്.എസ്. കോ-ഓർഡിനേറ്റർ കാലയളവിലെ പ്രവൃത്തി പരിചയത്തെക്കുറിച്ച് പ്രിയാ വർഗീസ് നൽകിയ സത്യവാങ്മൂലത്തിൽ നിന്നും വ്യക്തമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി….

Read More