
എൻസിസി ക്യാമ്പിൽ എസ്എഫ്ഐ നേതാവ് ഭാഗ്യലക്ഷ്‌മി അശ്ലീലം പറഞ്ഞെന്ന് വിദ്യാർത്ഥികൾ; 10 പേർക്കെതിരെ കേസെടുത്തു
തൃക്കാക്കര കെഎംഎം കോളേജിൽ നടന്ന എൻസിസി ക്യാമ്പിൽ അതിക്രമിച്ച് കയറി സംഘർഷമുണ്ടാക്കിയ സംഭവത്തിൽ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം ഭാഗ്യലക്ഷ്മി, എസ്.എഫ്.ഐ പ്രവർത്തകനായ ആദർശ് എന്നിവർ ഉൾപ്പടെ 10 പേർക്കെതിരെ പൊലീസ് കേസെടുത്തു. ബി.ജെ.പി കളമശ്ശേരി നഗരസഭാ കൗൺസിലർ പ്രമോദിനെയും പ്രതി ചേർത്തിട്ടുണ്ട്. ക്യാമ്പിലുണ്ടായ ഭക്ഷ്യവിഷ ബാധയെ തുടർന്ന് വിദ്യാർത്ഥികളുടെ രക്ഷിതാക്കളടക്കം കോളേജിലേക്കെത്തുകയും വാക്കു തർക്കവും സംഘർഷവും ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ക്യാമ്പിലെ അദ്ധ്യാപകരിൽനിന്ന് മർദ്ദനം നേരിട്ടെന്ന ഒരു വിഭാഗം വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് എസ്എഫ്ഐ…