എൻഎസ്എസ് മതേതര ബ്രാൻഡാണ്; താൻ പരിപാടിയിൽ പങ്കെടുക്കുന്നതിന്‍റെ ഗുണം പാർട്ടിക്കാണ്: അതിൽ ആരും ദുരുദ്ദേശ്യം കാണെണ്ടതില്ലെന്ന് ചെന്നിത്തല

മന്നം ജയന്തി ആഘോഷത്തിൽ പങ്കെടുത്തതിൽ പ്രത്യേക ലക്ഷ്യമോ പ്ലാനിംഗോ ഇല്ലെന്ന് വ്യക്തമാക്കി രമേശ് ചെന്നിത്തല. എൻഎസ്എസ് മതേതര ബ്രാൻഡാണ്. താൻ പരിപാടിയിൽ പങ്കെടുക്കുന്നതിന്‍റെ ഗുണം കോൺ​ഗ്രസ് പാർട്ടിക്കാണ്. അതിൽ ആരും ദുരുദ്ദേശ്യം കാണെണ്ടതില്ലെന്നും രമേശ് ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി. എല്ലാ സമുദായ സംഘടനകളുമായും തനിക്ക് നല്ല ബന്ധമാണുള്ളത്. തന്നെ ബ്രാൻഡ് ചെയ്യാൻ ശ്രമിച്ചവരെ കുറിച്ച് പറയാൻ സമയമായിട്ടില്ല. സുകുമാരൻ നായരുമായി താൻ നേരിട്ട് സംസാരിച്ചു. എൻ.എസ്.എസുമായുള്ള പിണക്കം തീർത്തതത് നേരിട്ടാണെന്നും ഇടനിലക്കാരില്ലെന്നും രമേശ്…

Read More

‘മതനിരപേക്ഷതയിൽ കുലീനവും ശ്രേഷ്ഠവുമായ ഒരു ബ്രാൻഡ് ആണ് എൻഎസ്എസ്; ആര് വിചാരിച്ചാലും ബന്ധം മുറിച്ചുമാറ്റാൻ കഴിയില്ല’; രമേശ് ചെന്നിത്തല

പെരുന്നയിലെ മന്നം ജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് മുൻപ്രതിപക്ഷ നേതാവും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല. ഉ​ദ്ഘാടകനായി അവസരം നൽകിയതിന് എൻഎസ്എസിനോട് നന്ദിയെന്ന് പറഞ്ഞ രമേശ് ചെന്നിത്തല ജീവിതത്തിൽ അഭിമാനമായി കാണുന്ന മുഹൂർത്തമാണിതെന്നും വ്യക്തമാക്കി. തികഞ്ഞ അഭിമാന ബോധത്തോട് കൂടിയാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. സമുദായത്തെ കരുത്തനായി നയിക്കുന്ന ആളാണ് സുകുമാരൻ നായരെന്നും രമേശ് ചെന്നിത്തല പറ‍ഞ്ഞു. കേരളം ഇന്ത്യയ്ക്ക് സംഭാവന ചെയ്ത മഹാപുരുഷന്മാരിൽ അഗ്രഗണ്യനാണ് മന്നത്തുപത്മനാഭൻ. ജീവിതത്തിലെ നിർണായക ഘട്ടങ്ങളിലെല്ലാം അഭയം തന്നത് എൻഎസ്എസ് ആണ്….

Read More

എൻഎസ്എസ് രമേശ് ചെന്നിത്തലയെ ക്ഷണിച്ചതിൽ സന്തോഷം ; സംഘപരിവാറിനെ അകത്ത് കടത്താത്ത സംഘടനയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

രമേശ് ചെന്നിത്തലയെ എൻഎസ്എസ് പരിപാടിയിലേക്ക് ക്ഷണിച്ചത് നല്ല കാര്യമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഏത് നേതാവും സമുദായ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവ‍ർത്തിച്ചാൽ ഗുണം കോൺഗ്രസിനാണ്. സംഘപരിവാറിനെ അകത്ത് കയറ്റാതെ ധീരമായ നിലപാടെടുത്ത നേതൃത്വമാണ് എൻഎസ്എസിൻ്റേത്. 2026 ൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന അഭിപ്രായമാണ് വെള്ളാപ്പള്ളി നടേശൻ പങ്കുവച്ചതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ യുഡിഎഫിനെ തിരികെ കൊണ്ടുവരാനാണ് താൻ ശ്രമിക്കുന്നത്. അത് ഭംഗിയായി ചെയ്യുന്നുണ്ട്. ഇതിന് മുൻപ് ശശി തരൂരിനെയും കെ മുരളീധരനെയും എൻഎസ്എസ് വിളിച്ചിട്ടുണ്ട്. ശിവഗിരിയിലെ…

Read More

എൻഎസ്എസ് നേതൃത്വവും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും തമ്മിലുള്ള അകൽച്ചയിൽ മഞ്ഞുരുക്കം ; മന്നം ജയന്തിയിൽ രമേശ് ചെന്നിത്തല പങ്കെടുക്കും

എൻഎസ്എസ് നേതൃത്വവും കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും തമ്മിൽ മഞ്ഞുരുകുന്നു. മന്നം ജയന്തി ആഘോഷത്തിൽ മുഖ്യപ്രഭാഷണം നടത്താൻ രമേശ് ചെന്നിത്തലയെ ക്ഷണിച്ചിരിക്കുകയാണ് എൻഎസ്എസ്. വർഷങ്ങളായി തുടരുന്ന അകൽച്ചയ്ക്കാണ് ഇതോടെ അവസാനമാവുന്നത്. എട്ടു വർഷമായി എൻഎസ്എസും ചെന്നിത്തലയും അകൽച്ചയിലായിരുന്നു. എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ താക്കോൽ സ്ഥാന പരാമർശവും ചെന്നിത്തല അത് തള്ളിപ്പറഞ്ഞതും ആയിരുന്നു അകൽച്ചക്ക് കാരണം. കുറെ നാളുകളായി എൻഎസ്എസ് പരിപാടികളിലേക്ക് രമേശ് ചെന്നിത്തലയെ ക്ഷണിച്ചിരുന്നില്ല. 2013 ൽ ആയിരുന്നു കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച താക്കോൽ സ്ഥാന വിവാദം….

Read More

ആർക്കു വോട്ടു ചെയ്യണമെന്ന് സർക്കുലർ ഇറക്കില്ല; എൻ.എസ്.എസ്സിന് രാഷ്ട്രീയമില്ലെന്ന് ജി. സുകുമാരൻ നായർ

എൻ.എസ്.എസ്സിന് രാഷ്ട്രീയമില്ലെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഉപതിരഞ്ഞെടുപ്പുകളിൽ സമദൂര നിലപാട് തന്നെയാണ് എടുത്തിട്ടുള്ളതെന്നും, ആർക്കു വോട്ടു ചെയ്യണമെന്ന് സർക്കുലർ ഇറക്കില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. ‘മുൻപ് ശരിദൂരം എന്ന നിലപാട് എടുത്തിരുന്നു. സമുദായം അങ്ങനെയുള്ള നിലപാട് സ്വീകരിക്കാൻ പാടുള്ളതല്ലെന്നു ഞങ്ങൾക്ക് ബോധ്യപ്പെട്ടു.’ – സുകുമാരൻ നായർ എൻ.എസ്.എസ്സിന്റെ നിലപാട് വ്യക്തമാക്കി. ഉപതിരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ വിലയിരുത്തൽ ആകുമോയെന്ന ചോദ്യം വിലയിരുത്താൻ തക്ക സർക്കാരുകൾ കേന്ദ്രത്തിലും കേരളത്തിലും ഇല്ലെന്നും സുകുമാരൻ നായർ പറഞ്ഞു. ഒരു പാർട്ടിയുടെയും…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് ; എൻഎസ്എസിന് സമദൂര നിലപാട് തന്നെയെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ

സമദൂര നിലപാട് തന്നെയാണ് എൻഎസ്എസിനുള്ളതെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. തങ്ങൾക്ക് ഒരു രാഷ്ട്രീയവും ഇല്ലെന്ന് ജി. സുകുമാരൻ നായർ വ്യക്തമാക്കി. ഒരു രാഷ്ട്രീയ പാർട്ടിയോടും അടുപ്പവും അകലവും ഇല്ല. സംഘടനയിൽ പെട്ട ആളുകൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് വോട്ട് ചെയ്യാമെന്നും സുകുമാരൻ നായർ പറഞ്ഞു.

Read More

“രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് ബഹിഷ്കരിക്കുന്നത് ഈശ്വര നിന്ദ” ; കോൺഗ്രസിനെതിരെ പരോക്ഷ വിമർശനവുമായി എൻ എസ് എസ്

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് രാഷ്ട്രീയം പറഞ്ഞു ബഹിഷ്‌ക്കരിക്കുന്നത് ഈശ്വര നിന്ദയെന്ന് എൻ.എസ്.എസ്. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് നിലപാടെടുത്തതിന് പിന്നാലെയാണ് എൻ.എസ്.എസ് വാർത്താകു​റിപ്പിറക്കിയത്. കോൺഗ്രസിന്റെ പേര് പരാമർശിക്കാതെയാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. ഏതെങ്കിലും സംഘടന​കളോ രാഷ്ട്രീയപ്പാർട്ടികളോ ഇതിനെ എതിർക്കുന്നുണ്ടെങ്കിൽ അത് അവരുടെ സ്വാർത്ഥതയ്ക്കും രാഷ്ട്രീയനേട്ടങ്ങൾക്കും വേണ്ടി മാത്രമായിരിക്കുമെന്നും ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. എന്തെങ്കിലും രാഷ്ട്രീയലക്ഷ്യം വച്ചുകൊണ്ടോ ഏതെങ്കിലും രാഷ്ട്രീയ പ്പാർട്ടിക്കുവേണ്ടിയോ അല്ല എൻ.എസ്.എസ്. ഈ നിലപാട് സ്വീകരിക്കുന്നത്. രാമക്ഷേത്രത്തിൻ്റെ നിർമ്മാണഘട്ടം മുതൽ…

Read More

ജാതി സെന്‍സസില്‍ നിന്ന് സംസ്ഥാനങ്ങള്‍ പിന്മാറണം: എന്‍എസ്എസ് പ്രമേയം

ജാതി സെന്‍സസില്‍ നിന്ന് സംസ്ഥാനങ്ങള്‍ പിന്മാറണമെന്ന് പെരുന്നയില്‍ നടക്കുന്ന അഖില കേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചു. ഇത് വിവിധ ജാതികൾ തമ്മിലുള്ള സ്പർദ്ധയ്ക്കും വർഗീയതയ്ക്കും കാരണമാകും എന്നും പ്രമേയം പറയുന്നു.  വോട്ടുബാങ്കുകളായ ജാതി വിഭാഗങ്ങൾക്കായുള്ള രാഷ്ട്രീയ പാർട്ടികളുടെ പ്രീണന നയത്തിന്റെ ഭാഗമാണ് ജാതി സെന്‍സസ് എന്നാണ് എന്‍എസ്എസിന്‍റെ ആരോപണം. ജാതി സംവരണത്തിന്റെ പേരിൽ വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തും യോഗ്യതയിൽ വെള്ളം ചേർക്കപ്പെടുന്നു. മുന്നാക്കക്കാരിലെ പിന്നാക്കക്കാരുടെ അവസ്ഥ കൂടുതല്‍ മോശമാകാന്‍ ജാതി സെന്‍സസും ജാതി സംവരണവും…

Read More

എൻ എസ് എസിന് തിരിച്ചടി; പാലക്കാട് ചാത്തൻകുളങ്ങര ക്ഷേത്രഭൂമി ക്ഷേത്രം ദേവസ്വത്തിന് വിട്ട് നൽകണം, ഹൈക്കോടതി

പാലക്കാട് അകത്തേത്തറ ചാത്തൻകുളങ്ങര ക്ഷേത്രഭൂമി ക്ഷേത്രം ദേവസ്വത്തിന് വിട്ട് നൽകണമെന്ന് ഹൈക്കോടതി.വർഷങ്ങളായി എൻഎസ്എസ് പാട്ടഭൂമിയായി കൈവശം വെച്ചിരിക്കുന്ന ഭൂമി ചാത്തൻകുളങ്ങര ദേവസ്വത്തിന് വിട്ട് നൽകണമെന്നാണ് ജസ്റ്റിസ് സതീഷ് നൈനാന്‍റെ ഉത്തരവ്.50 ഏക്കർ ഭൂമി 1969 മുതൽ എൻഎസ്എസ്സിന് 36 വർഷത്തേയ്ക്ക് പാട്ടത്തിന് നൽകിയിരുന്നു. പാട്ടകാലാവധി കഴിഞ്ഞിട്ടും ക്ഷേത്രഭൂമി വിട്ട് നൽകിയിരുന്നില്ല. പാലക്കാട് ജില്ല കോടതി എൻ എസ് എസ്സിന് നൽകിയ അനുകൂല ഉത്തരവ് ചോദ്യം ചെയ്താണ് ദേവസ്വം 2017ല്‍ ഹൈക്കോടതിയെ സമീപിച്ചത്. ഭൂപരിഷ്കരണ നിയമത്തിന്‍റെ വ്യവസ്ഥതകളിലെ ആനുകൂല്യം…

Read More

എൻഎസ്എസ് നാമജപക്കേസ് അവസാനിപ്പിച്ചു; ക്രമസമാധാന പ്രശ്‌നം ഉണ്ടായില്ലെന്ന് റിപ്പോർട്ട്

എൻഎസ്എസ് നാമജപക്കേസ് അവസാനിപ്പിച്ചു. തുടരന്വേഷണം അവസാനിപ്പിച്ച റിപ്പോർട്ട് കോടതി അംഗീകരിച്ചു. ഘോഷയാത്രയിൽ ക്രമസമാധാന പ്രശ്‌നം ഉണ്ടായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ ഉൾപ്പെടെ 1000 പേർക്കെതിരെയായിരുന്നു കേസെടുത്തിരുന്നത്. കന്റോൺമെന്റ് പൊലീസാണ് കേസ് എഴുതി തള്ളിയത്. സംസ്ഥാന സ്പീക്കറുടെ മിത്ത് പരാമർശത്തിൽ പ്രതിഷേധിച്ചായിരുന്നു പാളയം മുതൽ പഴവങ്ങാടി വരെ നാമജപ യാത്ര നടത്തിയത്. കേസ് എഴുതി തള്ളാൻ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ പൊലിസ് തീരുമാനിച്ചിരുന്നു. എൻഎസ്എസിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേസ് അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതെന്നാണ് വിവരം.

Read More