ബ്രഹ്മപുരത്ത്  തീപിടിത്തം: 95 ശതമാനം തീ അണച്ചു; ന്യൂയോര്‍ക്ക് അഗ്നിരക്ഷാസേനയുടെ സഹായം തേടി

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ 95 ശതമാനം തീയും അണച്ചുവെന്ന് ജില്ലാ കലക്ടര്‍ എന്‍.എസ്.കെ.ഉമേഷ്. വിഷയത്തില്‍ ന്യൂയോര്‍ക്ക് അഗ്നിരക്ഷാസേനയുടെ സഹായം തേടിയതായും കലക്ടര്‍ അറിയിച്ചു. തീ അണച്ച സെക്ടര്‍ 6,7 മേഖലകളില്‍ രണ്ടു, മൂന്നു ഏക്കറുകളില്‍ വീണ്ടും തീ പിടിക്കാനുള്ള സാധ്യത കാണുന്നുണ്ട്. അവിടങ്ങളില്‍ കൃത്യമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്നലെ ഉന്നതതല യോഗം ചേര്‍ന്ന് ഏതൊക്കെ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്ന് വിശദമായി ചര്‍ച്ച നടത്തിയെന്നും കലക്ടര്‍ വ്യക്തമാക്കി.

Read More

ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുമെന്ന് കലക്ടർ എൻ.എസ്.കെ ഉമേഷ്

ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീ അണക്കാനുള്ള ശ്രമം ഇന്നും തുടരുകയാണ്. ബ്രഹ്‌മപുരത്തെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുമെന്നും ഇപ്പോഴുള്ള സാഹചര്യം അതിജീവിക്കുമെന്നും പുതുതായി ചാർജെടുത്ത കലക്ടർ എൻ.എസ്.കെ ഉമേഷ് പറഞ്ഞു. എറണാകുളം കലക്ടറായിരുന്ന രേണു രാജിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയതിന് പിന്നാലെയാണ് ഉമേഷ് ചുമതലയേറ്റത്. ചുമതലയേറ്റ കലക്ടർ ഉടൻ ബ്രഹ്‌മപുരം സന്ദർശിക്കും. ഹൈക്കോടതി ശക്തമായ നടപടിക്ക് ശിപാർശ ചെയ്തതിന് പിന്നാലെ ബ്രപ്മപുരത്ത് യുദ്ധകാല അടിസ്ഥാനത്തിൽ തീ അണക്കൽ പുരോഗമിക്കുകയാണ്. ഇന്നലെ രാത്രി മുഴുവനും തീ അണയ്ക്കൽ തുടർന്നു. കാര്യക്ഷമമായി…

Read More