
സൗദിയിൽ നവംബർ 7 വരെ മഴയ്ക്ക് സാധ്യത; സിവിൽ ഡിഫൻസ് ജാഗ്രതാ നിർദ്ദേശം
സൗദി അറേബ്യയിൽ നവംബർ 7 വരെ മഴയ്ക്ക് സാധ്യതയെന്ന് സിവിൽ ഡിഫൻസിന്റെ ജാഗ്രതാ നിർദ്ദേശം. ഈ കാലാവസ്ഥാ അറിയിപ്പിന്റെ അടിസ്ഥാനത്തിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് സൗദി സിവിൽ ഡിഫൻസ് അറിയിച്ചിട്ടുണ്ട്. സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ നവംബർ 3 മുതൽ നവംബർ 7 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുളളതായാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഈ അറിയിപ്പ് പ്രകാരം, മക്ക മേഖലയിൽ ഈ കാലയളവിൽ ശക്തമായ മഴയ്ക്കും, വെള്ളത്തിന്റെ കുത്തൊഴുക്കിനും, പൊടിക്കാറ്റിനും, ആലിപ്പഴം പൊഴിയുന്നതിനും സാധ്യതയുണ്ട്. റിയാദ്,…