
ഷാര്‍ജ പുസ്തകോത്സവം നവംബർ ആറുമുതൽ, മൊറോക്കോ അതിഥിരാജ്യം
ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ 43ാമത് എഡിഷനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി ഷാര്‍ജ ബുക്ക് അതോറിറ്റി (എസ്.ബി.എ) അറിയിച്ചു. ‘ഇറ്റ് സ്റ്റാര്‍ട്ട്സ് വിത്ത് എ ബുക്ക്’ എന്ന പ്രമേയത്തില്‍ നവംബർ ആറു മുതല്‍ 17 വരെ ഷാർജ എക്സ്പോ സെന്ററിലാണ് പുസ്തകോത്സവം. പ്രാദേശിക, അറബ്, അന്താരാഷ്ട്ര പ്രസാധകര്‍ക്കൊപ്പം എഴുത്തുകാര്‍, ബുദ്ധിജീവികള്‍ എന്നിവരടങ്ങുന്ന വലിയ നിര തന്നെയുണ്ടാകും. മൊറോക്കോ ആണ് ഇത്തവണത്തെ അതിഥിരാജ്യം. മൊറോക്കന്‍ സാഹിത്യവും സർഗാത്മകതയും സമന്വയിപ്പിക്കുന്ന ശില്പശാലകള്, പുസ്തകങ്ങള്‍ എന്നിവയെല്ലാം മേളയിലുണ്ടായിരിക്കും. ഇന്ത്യയിൽ നിന്നുള്ള പ്രമുഖരായ പ്രസാധകരും പുസ്തകോത്സവത്തിൽ…