
ഹജ്ജ് രജിസ്ട്രേഷൻ നവംബർ നാല് മുതൽ
ഒമാനിൽനിന്ന് ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള രജിസ്ട്രേഷൻ നവംബർ നാല് മുതൽ ആരംഭിക്കുമെന്ന് എൻഡോവ്മെന്റ്, മതകാര്യ മന്ത്രാലയം അറിയിച്ചു.17വരെ രജിസ്റ്റർ ചെയ്യാം. www.hajj.om എന്ന ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഈ വർഷം ഒമാനിൽനിന്ന് ഹജ്ജ് ചെയ്യാൻ അവസരം ലഭിച്ചിട്ടുള്ളത് സ്വദേശികളും വിദേശികളുമുൾപ്പെടെ 14,000 പേർക്കാണ്. വരുന്ന സീസണുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ഒമാനിലെ ഹജ്ജ്കാര്യ സമിതി കഴിഞ്ഞമാസം യോഗം ചേർന്നിരുന്നു. എൻഡോവ്മെന്റ്-മതപര കാര്യങ്ങളുടെ അണ്ടർ സെക്രട്ടറി ഹമ്മദ് ബിൻ സാലിഹ് അൽ റാഷിദിയുടെ അധ്യക്ഷതയിലായിരുന്നു…