
ഒമാനിൽ നവംബർ 10-ന് ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു
ഒമാനിലെ പ്രവാസി ഇന്ത്യക്കാർക്കായി മസ്‌കറ്റിലെ ഇന്ത്യൻ എംബസി 2023 നവംബർ 10, വെള്ളിയാഴ്ച്ച ഓപ്പൺ ഹൗസ് സംഘടിപ്പിക്കുമെന്ന് അറിയിച്ചു. ഒമാനിലെ ഇന്ത്യൻ അംബാസഡർ H.E. അമിത് നാരംഗിന്റെ നേതൃത്വത്തിലാണ് ഈ ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നത്. മസ്‌കറ്റിലെ ഇന്ത്യൻ എംബസിയിൽ വെച്ച് നവംബർ 10-ന് വൈകീട്ട് 2.30 മുതൽ 4 മണിവരെയാണ് ഈ ഓപ്പൺ ഹൗസ്. ഈ ഓപ്പൺ ഹൗസിൽ ഒമാനിലെ ഇന്ത്യക്കാർക്ക് അംബാസഡറുമായി സംവദിക്കുന്നതിനും, തങ്ങളുടെ വിവിധ പ്രശ്‌നങ്ങൾ പങ്ക് വെക്കുന്നതിനും അവസരം ലഭിക്കുന്നതാണ്. ഓപ്പൺ ഹൗസിൽ…