കേരളത്തിൽ നാളെ മുതൽ ഇടിമിന്നലോട് കൂടിയ മഴ; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ നാളെ മുതൽ നവംബർ മൂന്ന് വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മുൻകരുതലിന്റെ ഭാഗമായി നാളെ മുതൽ മൂന്ന് ദിവസത്തേക്ക് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്.

Read More

അബുദാബി വിമാനത്താവളത്തിലെ പുതിയ ടെർമിനൽ നവംബർ ഒന്നിന് തുറക്കും

അ​ബു​ദാബി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പു​തു​താ​യി നി​ർ​മി​ച്ച ടെ​ര്‍മി​ന​ല്‍ ‘എ’ ​ന​വം​ബ​ര്‍ ഒ​ന്നി​ന് പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങുമെന്ന് അധികൃതർ. ഇ​തി​ന്​ മു​ന്നോ​ടി​യാ​യി ഒ​ക്ടോ​ബ​ര്‍ 31ന് ​ഇ​ത്തി​ഹാ​ദ് എ​യ​ര്‍വേ​സ് ഉ​ദ്ഘാ​ട​ന പ​റ​ക്ക​ല്‍ ന​ട​ത്തും. ര​ണ്ടാ​ഴ്ച കാ​ല​യ​ള​വി​ല്‍ മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യി​ട്ടാ​കും വി​മാ​ന ക​മ്പ​നി​ക​ള്‍ പു​തി​യ ടെ​ർ​മി​ന​ലി​ലേ​ക്ക്​ പൂ​ര്‍ണ​മാ​യി മാ​റു​ക. വി​സ് എ​യ​ര്‍ അ​ബൂ​ദ​ബി​യും 15 അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ക്ക​മ്പ​നി​ക​ളും ന​വം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ പു​തി​യ ടെ​ര്‍മി​ന​ലി​ല്‍ നി​ന്ന് സ​ർ​വി​സ്​ തു​ട​ങ്ങും. ഇ​ത്തി​ഹാ​ദ് എ​യ​ര്‍വേ​സ് ന​വം​ബ​ര്‍ ഒ​ൻപത് മു​ത​ല്‍ ദി​വസവും 16സ​ര്‍വി​സു​ക​ള്‍ ന​ട​ത്തും. ന​വം​ബ​ര്‍ 14…

Read More

ഷാ​ർ​ജ പു​സ്ത​കോ​ത്സ​വം ന​വം​ബ​ർ ഒ​ന്ന് മു​ത​ൽ

ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ന് ന​വം​ബ​ർ ഒ​ന്നി​ന് തു​ട​ക്ക​മാ​കും. ഷാ​ർ​ജ എ​ക്സ്പോ സെ​ന്‍റ​റി​ൽ ന​വം​ബ​ർ ഒ​ന്ന് മു​ത​ൽ 12 വ​രെ​യാ​ണ് ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള. ‘ന​മ്മ​ൾ പു​സ്ത​ക​ങ്ങ​ളെ കു​റി​ച്ച് സം​സാ​രി​ക്കു​ന്നു’ എ​ന്ന​താ​ണ് ഇ​ത്ത​വ​ണ മേ​ള​യു​ടെ സ​ന്ദേ​ശം. ഷാ​ർ​ജ ബു​ക്ക് അ​തോ​റി​റ്റി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ് മേ​ള​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ അ​ധി​കൃ​ത​ർ പ​ങ്കു​വെ​ച്ച​ത്.വി​വി​ധ ഭാ​ഷ​ക​ളി​ലാ​യി 15 ല​ക്ഷം പു​സ്ത​ക​ങ്ങ​ൾ ഇ​ത്ത​വ​ണ മേ​ള​യി​ലെ​ത്തും. അ​റ​ബ് മേ​ഖ​ല​യി​ൽ​നി​ന്ന് 1200 അ​റ​ബ് പ്ര​സാ​ധ​ക​രു​ണ്ടാ​കും. ഇ​ന്ത്യ​യി​ൽ​നി​ന്ന് ഇ​ക്കു​റി 120 പ്ര​സാ​ധ​ക​ർ പ​ങ്കെ​ടു​ക്കും. ബോ​ളി​വു​ഡ് താ​രം ക​രീ​ന ക​പൂ​ർ,…

Read More