ഗൂഗിള്‍ പേയും ഫോണ്‍ പേയും ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക; യുപിഐ‌ ഇടപായിൽ ചില പുത്തൻ മാറ്റങ്ങൾ

ഗൂഗിള്‍ പേയും ഫോണ്‍ പേയും ഒക്കെ ഉപയോഗിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാർത്ത. യുപിഐ‌ ഇടപായിൽ ഈ മാസം ചില പുത്തൻ മാറ്റങ്ങളാണ് വന്നത്. യുപിഐ ലൈറ്റിലൂടെയുള്ള ഇടപാടുകളുടെ പരിധി വര്‍ധിപ്പിച്ചു കൂടാതെ ഓട്ടോ ടോപ് അപ്പ് ഫീച്ചറും അവതരിപ്പിച്ചിട്ടുണ്ട്. നാഷണൽ പേയ്‌മെൻ്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പുതിയ മാർ​ഗനിർദേശങ്ങൾ പ്രകാരം, ഉപയോക്താക്കൾക്ക് പിൻ നമ്പറടിക്കാതെ തന്നെ 1,000 രൂപ വരെയുള്ള ഇടപാടുകൾ നടത്താം. വാലറ്റ് ബാലൻസ് പരിധി പരമാവധി 2,000 രൂപയിൽ നിന്ന് 5,000 രൂപയായി ഉയർത്തി. …

Read More

ഖത്തറില്‍ നവംബറിലെ ഇന്ധന വില പ്രഖ്യാപിച്ചു; പ്രീമിയം പെട്രോള്‍ വിലയില്‍ നേരിയ വര്‍ധന

ഖത്തറില്‍ നവംബര്‍ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു. പ്രീമിയം പെട്രോള്‍ വിലയില്‍ നേരിയ വര്‍ധനയുണ്ട്. 1.95 ഖത്തര്‍ റിയാലാണ് നവംബറിലെ വില. ഒക്ടോബറില്‍ 1.90 ഖത്തര്‍ റിയാലായിരുന്നു പ്രീമിയം പെട്രോള്‍ നിരക്ക്. അതേ സമയം സൂപ്പര്‍ ഗ്രേഡ് പെട്രോള്‍, ഡീസല്‍ വിലകളില്‍ ഈ മാസം മാറ്റമില്ലാതെ തുടരും. സൂപ്പര്‍ ഗ്രേഡിന് 2.10 ഖത്തര്‍ റിയാലും ഡീസലിന് 2.05 ഖത്തര്‍ റിയാലുമാണ് നവംബര്‍ മാസത്തിലെ ഇന്ധന നിരക്കായി നിശ്ചയിച്ചിരിക്കുന്നത്.

Read More

സൗ​ഹൃ​ദ​ത്തി​ന്‍റെ “മൈ 3”; ന​വം​ബ​റി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു

സൗ​ഹൃ​ദം പ്ര​മേ​യ​മാ​ക്കി ത​ലൈ​വാ​സ​ൽ വി​ജ​യ് പ്ര​ധാ​ന ക​ഥാ​പാ​ത്രമാകുന്ന “മൈ3′ ​ന​വം​ബ​റി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. രാ​ജ​ൻ കു​ട​വ​ൻ ആണ് സം​വി​ധാ​നം. സ്റ്റാ​ർ ഏ​യ്റ്റ് മൂ​വീ​സിന്‍റെ ബാ​ന​റി​ൽ നി​ർമി​ക്കു​ന്ന ​ചി​ത്ര​ത്തി​ൽ രാ​ജേ​ഷ് ഹെ​ബ്ബാ​ർ, സ​ബി​ത ആ​ന​ന്ദ്, ഷോ​ബി തി​ല​ക​ൻ, സു​ബ്ര​ഹ്മ​ണ്യ​ൻ, മ​ട്ട​ന്നൂ​ർ ശി​വ​ദാ​സ​ൻ, ക​ലാ​ഭ​വ​ൻ ന​ന്ദ​ന, അ​ബ്‌​സ​ർ അ​ബു, അ​നാ​ജ്, അ​ജ​യ്, ജി​ത്തു, രേ​വ​തി,നി​ധി​ഷ, അ​നു​ശ്രീ പോ​ത്ത​ൻ തു​ട​ങ്ങി​യ​വ​രും അ​ഭി​ന​യി​ക്കു​ന്നു. നാ​ല് ആ​ൺ​കു​ട്ടി​ക​ളും മൂ​ന്നു പെ​ൺ​കു​ട്ടി​ക​ളും ത​മ്മി​ലു​ള്ള ആ​ത്മാ​ർഥ സൗ​ഹൃ​ദ​ത്തിന്‍റെ ക​ഥ​യാ​ണ് സിനിമ കൈകാര്യം ചെയ്യുന്നത്. രാ​ജേ​ഷ് രാ​ജു ഛായാ​ഗ്ര​ണം നി​ർ​വ്വ​ഹി​ക്കു​ന്നു….

Read More

ബഹ്റൈനിൽ ക്യാമ്പിങ് സീസൺ നവംബറിൽ തുടങ്ങും

കോ​വി​ഡ് മ​ഹാ​മാ​രി സൃ​ഷ്ടി​ച്ച മൂ​ന്നു​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം ബ​ഹ്റൈ​ൻ ക്യാ​മ്പി​ങ് സീ​സ​ൺ തി​രി​ച്ചെ​ത്തു​ന്നു. രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ അൽ ഖ​ലീ​ഫ​യു​ടെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന്, ഈ ​വ​ർ​ഷം ന​വം​ബ​റി​ൽ ക്യാ​മ്പി​ങ് സീ​സ​ൺ ആ​രം​ഭി​ക്കു​മെ​ന്ന് ഹ​മ​ദ് രാ​ജാ​വി​ന്റെ ഹ്യു​മാ​നി​റ്റേ​റി​യ​ൻ വ​ർ​ക്ക് ആ​ൻ​ഡ് യൂ​ത്ത് അ​ഫ​യേ​ഴ്‌​സി​ന്റെ പ്ര​തി​നി​ധി ശൈ​ഖ് നാ​സ​ർ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ അ​റി​യി​ച്ചു. ന​വം​ബ​ർ 10 മു​ത​ൽ 2024 ഫെ​ബ്രു​വ​രി 29 വ​രെ​യാ​യി​രി​ക്കും സീ​സ​ൺ. പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും സു​ര​ക്ഷി​ത​മാ​യി ക്യാ​മ്പി​ങ് ന​ട​ത്താ​നു​ള്ള അ​ന്ത​രീ​ക്ഷ​മൊ​രു​ക്ക​ണ​മെ​ന്ന് ശൈ​ഖ് നാ​സ​ർ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളോ​ട്…

Read More

അബുദാബി എയർപോർട്ടിൽ പുതിയ അത്യാധുനിക ടെർമിനൽ; നവംബറിൽ തുറന്ന് പ്രവർത്തിക്കും

അബുദാബി ഇന്റർനാഷണൽ എയർപോർട്ടിൽ പുതിയ അത്യാധുനിക ടെർമിനൽ നവംബറിൽ തുറക്കുമെന്ന് അബുദാബി എയർപോർട്ട്സ് അറിയിച്ചു . നിർമ്മാണ ഘട്ടത്തിൽ മിഡ്ഫീൽഡ് ടെർമിനൽ ബിൽഡിംഗ് എന്നറിയപ്പെടുന്ന ടെർമിനൽ A 2023 നവംബർ ആദ്യം പ്രവർത്തനം ആരംഭിക്കും . 1080 കോടി ദിർഹം മുതൽമുടക്കിൽ എഴ് ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് നിർമ്മാണം . ടെർമിനൽ A ലോകത്തിലെ ഏറ്റവും വലിയ എയർപോർട്ട് ടെർമിനലുകളിൽ ഒന്നായിരിക്കും . പുതിയ അത്യാധുനിക ടെർമിനൽ തുറക്കുന്നതോടെ അബുദാബിയിലെ യാത്രക്കാരുടെയും ചരക്കുകളുടെയും ശേഷി ഗണ്യമായി…

Read More

അബൂദബി വിമാനത്താവളം പുതിയ ടെർമിനൽ നവംബറിൽ

അബൂദബി വിമാനത്താവളത്തിലെ പുതിയ അന്താരാഷ്ട്ര പാസഞ്ചർ ടെർമിനൽ നവംബറിൽ പ്രവർത്തനമാരംഭിക്കും. മണിക്കൂറിൽ 11,000 യാത്രക്കാരെ ഉൾകൊള്ളാൻ ശേഷിയുള്ളതാകും പുതിയ ടെർമിനൽ. നിർമാണ സമയത്ത് മിഡ്ഫീൽഡ് ടെർമിനൽ എന്നറിയപ്പെട്ടിരുന്ന ടെർമിനൽ എ ക്ക് 7,42,000 ചതുരശ്രമീറ്റർ വിസ്തൃതിയുണ്ട്. വർഷം നാലരകോടി യാത്രക്കാർക്ക് ഇവിടെ സേവനം നൽകാനാകുമെന്നാണ് കണക്ക്. മണിക്കൂറിൽ 11,000 യാത്രക്കാരെയും ഒരേസമയം 79 വിമാനങ്ങളെയും കൈകാര്യം ചെയ്യാൻ അത്യാധുനിക സൗകര്യങ്ങൾ ഇവിടെയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ എയർപോർട്ട് ടെർമിനലുകളിൽ ഒന്നാണിത്. അബൂദബി വിമാനകമ്പനിയായ ഇത്തിഹാദ് പുതിയ ടെർമിനലിന്റെ…

Read More

സൗദിയില്‍ വേനലവസാനിക്കുന്നു; നവംബർ പകുതിയോടെ തണുപ്പ് കാലം ആരംഭിക്കും

നാലു ദിവസം കൂടിയാണ് ഇനി സൗദിയിൽ വേനൽകാലം അവസാനിക്കാൻ ബാക്കിയുള്ളതെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിലെ നിരീക്ഷകൻ അഖീൽ അൽ അഖീൽ വ്യക്തമാക്കി. വരും ദിവസങ്ങളിൽ കാലാവസ്ഥ മാറ്റം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. അടുത്ത മാസം തുടക്കത്തോടെ ശരത്കാലം ആരംഭിക്കും. നവംബർ പകുതിയോടെ ആരംഭിക്കുന്ന ശൈത്യകാലത്തിന് മുമ്പുള്ള പരിവർത്തന കാലഘട്ടമായാണ് ഈ കാലയളവിനെ കണക്കാക്കപ്പെടുന്നത്. ഈ സമയത്ത് കാലാവസ്ഥാ വ്യതിയാനം ശക്തമായിരിക്കും. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ രാജ്യത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ട്. അടുത്ത…

Read More

ദുബായ് എയർ ഷോ നവംബർ 13 മുതൽ 17 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കും

ആഗോള വ്യോമയാന മേഖലയിലെ പുത്തൻ നേട്ടങ്ങളുടെ പ്രദർശനമായ ദുബായ് എയർ ഷോ നവംബർ 13 മുതൽ 17 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കും. മിഷൻ – ക്രിട്ടിക്കൽ സാങ്കേതികവിദ്യകളിലൂടെ വ്യോമയാന മേഖലയിൽ സുസ്ഥിരത വർധിപ്പിക്കുകയെന്നതാണ് ഈ വർഷത്തെ എയർ ഷോ പ്രമേയം. വ്യോമയാന മേഖലയുടെ വളർച്ചയ്ക്ക് സഹായകരമാകുന്ന ദുബായ് എയർ ഷോയിൽ ടുപാൻ എയർക്രാഫ്റ്റ്, ഔട്ടൽ റോബോട്ടിക്‌സ്, വോൾട്ട്എയ്‌റോ എന്നീ പ്രദർശകർ മേൽനോട്ടം വഹിക്കും. വ്യോമയാന മേഖലയിലെ ഏറ്റവും പുതിയ സാങ്കേതിക കണ്ടുപിടിത്തങ്ങൾ പ്രദർശനത്തിൽ…

Read More