പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം; ഡിസംബർ 1 മുതൽ മാറ്റം: അറിയിപ്പുമായി കെഎസ്ഇബി

പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഡിസംബർ 1 മുതൽ ഓണ്‍ലൈനിൽ മാത്രം. വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാകുന്നതിൽ ചിലപ്പോഴെങ്കിലും കാലതാമസമുണ്ടാകുന്നു എന്ന ഉപഭോക്താക്കളുടെ പരാതി പരിഗണിച്ച് അപേക്ഷകൾ പൂർണ്ണമായും ഓൺലൈനാക്കാൻ തീരുമാനിച്ചതെന്ന് കെഎസ്ഇബി അറിയിച്ചു. പുതിയ കണക്ഷനും മറ്റ് സേവനങ്ങൾക്കുമുള്ള ആപ്ലിക്കേഷനുകൾ ഡിസംബർ 1 മുതൽ ഓൺലൈനായി മാത്രമായിരിക്കും സ്വീകരിക്കുകയെന്നാണ് അറിയിപ്പ്. സെക്ഷൻ ഓഫീസിൽ നേരിട്ടുള്ള പേപ്പർ അപേക്ഷകൾ പൂർണ്ണമായും ഒഴിവാക്കും. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം സേവനം എന്ന നിലയിൽ മാത്രം അപേക്ഷകൾ പരിഗണിക്കുന്നു…

Read More

കേരളം ഉൾപ്പെടെ 98 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്നിറങ്ങും

കേരളം അടക്കം രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. ഏപ്രിൽ നാല് വരെ സ്ഥാനാർത്ഥികൾക്ക് നാമ നിർദ്ദേശ പത്രിക സമർപ്പിക്കാം. കേരളത്തിലെ 20 മണ്ഡലങ്ങൾ ഉൾപ്പെടെ 98 മണ്ഡലങ്ങളിൽ ഏപ്രിൽ 26 ന് ആണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമ നിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് തുടങ്ങും. ഈ മാസം 30 ആണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. 102 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്സവാഘോഷം…

Read More

കേന്ദ്ര സർക്കാരിന് തിരിച്ചടി; വാർത്തകളുടെ വസ്തുതാപരിശോധനയ്ക്ക് യൂണിറ്റ് രൂപവത്കരിച്ചത് സ്റ്റേ ചെയ്തു

രാജ്യത്ത് കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലും ഓൺലൈനിലും വരുന്ന വാർത്തകളുടെ വസ്തുതാ പരിശോധന നടത്തുന്നതിന് യൂണിറ്റ് രൂപവത്കരിച്ചുകൊണ്ടുള്ള കേന്ദ്ര വിജ്ഞാപനം സുപ്രീം കോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്ര സർക്കാർ ബുധനാഴ്ച പുറത്തിറക്കിയ വിജ്ഞാപനം സ്റ്റേ ചെയ്തത്. എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയും, സ്റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കമ്രയും ഉൾപ്പെടെ നൽകിയ ഹർജികൾ പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേന്ദ്രത്തിനെതിരായ ഓൺലൈൻ വാർത്തകളുടെ വസ്തുതാ പരിശോധനയ്ക്ക് 2023-ലെ ഭേദഗതിചെയ്ത…

Read More

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിജ്ഞാപനം പുറത്തിറങ്ങി; 102 സീറ്റിൽ ഏപ്രിൽ 19നാണ് വോട്ടെടുപ്പ്

രാജ്യത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിജ്ഞാപനം ഇറങ്ങി. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 സീറ്റിൽ ഏപ്രിൽ 19നാണ് വോട്ടെടുപ്പ്. ഈ മണ്ഡലങ്ങളിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 27 ആണെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഉത്സവം പ്രമാണിച്ച് ബിഹാറിൽ നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 28ലേക്കു നീട്ടി. സംസ്ഥാനത്ത് ആകെയുള്ള 40 മണ്ഡലങ്ങളിലെ 4 സീറ്റിലാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ്. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന മാർച്ച് 28നാണ്. ബിഹാറിൽ മാർച്ച് 30നും….

Read More

ശബരിമല വിമാനത്താവളം: ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനമിറങ്ങി

ശബരിമല വിമാനത്താവളത്തിന്​ ഭൂമി ഏറ്റെടുക്കാൻ സർക്കാർ വിജ്ഞാപനം ഇറക്കി. കോടതിയിൽ കേസ്​ നിലനിൽക്കുന്ന അയന ചാരിറ്റബിൾ ട്രസ്റ്റിന്‍റേതടക്കം 441 പേരുടെ ഭൂമിയുടെ വിശദാംശങ്ങളാണ്​ വിജ്ഞാപനത്തിലുള്ളത്​. ആക്ഷേപം ഉള്ളവർ 15 ദിവസത്തിനകം അറിയിക്കണമെന്ന്​ വിജ്ഞാപനത്തിൽ പറയുന്നു. 1000.28 ഹെക്ടർ ഭൂമിയാണ് വിമാനത്താവള നിര്‍മാണത്തിനായി ഏറ്റെടുക്കുക. കോട്ടയം സ്പെഷൽ തഹസിൽദാർക്കാണ്​ ഭൂമി ഏറ്റെടുക്കൽ ചുമതല. പദ്ധതിയുടെ അഡ്മിനിസ്ട്രേറ്ററായി കോട്ടയം ഡെപ്യൂട്ടി കലക്ടറെയും നിയമിച്ചിട്ടുണ്ട്​. പദ്ധതി നടപ്പാക്കുന്നതിലൂടെ ശബരിമല ക്ഷേത്രത്തിലേക്ക് സുഗമമായ യാത്ര ഉറപ്പാക്കാനാകുമെന്ന്​ വിജ്ഞാപനത്തിൽ ചൂണ്ടിക്കാട്ടുന്നു. പ്രദേശത്ത് കച്ചവടം നടത്തുന്നവര്‍ക്കും…

Read More

പൗരത്വ നിയമ ഭേദഗതി: വൻ പ്രതിഷേധം, അസമിൽ ഹർത്താൽ; അംഗീകരിക്കാനാവില്ലെന്ന് നടൻ‌ വിജയ്‌

പൗരത്വ നിയമ വ്യവസ്ഥകൾ (സിഎഎ) നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തതിൽ രാജ്യവ്യാപകമായി പ്രതിഷേധം. അസമിൽ ഹർത്താൽ പ്രഖ്യാപിച്ച പ്രതിഷേധക്കാർ സിഎഎ പകർപ്പുകൾ കത്തിച്ചു. ഉത്തർപ്രദേശിലും പ്രതിഷേധവുമായി ആളുകൾ രംഗത്തുവന്നു. പ്രതിഷേധക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. തമിഴ്നാട്ടിൽ സിഎഎ അംഗീകരിക്കാനാവില്ലെന്ന നിലപാടുമായി നടൻ‌ വിജയ്‌യും രംഗത്തെത്തി. മതമൈത്രി ഉള്ളിടത്ത് ഭിന്നിപ്പുണ്ടാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും സിഎഎ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ഉറപ്പ് വേണമെന്നും വിജയ് ആവശ്യപ്പെട്ടു. തമിഴക വെട്രി കഴകമെന്ന‌ രാഷ്ട്രീയ പാർട്ടി…

Read More

പൗരത്വ ഭേദഗതി നിയമം ; വിജ്ഞാപനം മാർച്ച് ആദ്യം പുറത്തിറക്കുമെന്ന് റിപ്പോർട്ടുകൾ

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്. മാർച്ച് ആദ്യവാരം വിജ്ഞാപനം പുറത്തിറക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പൗരത്വ പട്ടിക രജിസ്‌ട്രേഷനുള്ള പോർട്ടൽ കേന്ദ്രസർക്കാർ ഇതിനകം തയ്യാറാക്കി കഴിഞ്ഞെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി മതക്കാർക്കാണ് പൗരത്വ നിയമപ്രകാരം ഇന്ത്യൻ പൗരത്വം നൽകുക. രേഖകളില്ലാത്തവർക്ക് ദീർഘകാല വിസ നൽകുന്നതിന് ജില്ലാ ഭരണകൂടങ്ങൾക്ക് അധികാരമുണ്ടാവുമെന്നും…

Read More

ഇനി മുതൽ പുതിയ പാർലമെന്‍റ് മന്ദിരം: ലോക്സഭ സ്പീക്കർ വിജ്ഞാപനമിറക്കി

 പു​തി​യ പാ​ർ​ല​മെ​ന്റ് മ​ന്ദി​ര​ത്തി​ലേ​ക്ക് നിയമനിർമാണം മാറു​ന്ന​തിന് മുന്നോടിയായി ലോക്സഭ സ്പീക്കർ വിജ്ഞാപനമിറക്കി. പാർലമെന്‍റ് മന്ദിരം മാറിയെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ വിജ്ഞാപനമിറക്കിയത്. റെയ്സിന റോഡിലെ പഴയ പാർലമെന്‍റ് മന്ദിരത്തിന് കിഴക്ക് ഭാഗത്ത് പ്ലോറ്റ് നമ്പർ 118ൽ സ്ഥിതി ചെയ്യുന്ന പുതിയ മന്ദിരം ഇന്ന് മുതൽ പാർലമെന്‍റ് മന്ദിരമായി അറിയപ്പെടുമെന്ന് വിജ്ഞാപനത്തിൽ ചൂണ്ടിക്കാട്ടുന്നു.  

Read More