
‘പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നു’; പെരുമാറ്റ ചട്ടലംഘന നോട്ടീസിന് മറുപടി നൽകി റിയാസ്
പെരുമാറ്റ ചട്ടലംഘന നോട്ടീസിന് മറുപടി നൽകി മന്ത്രി മുഹമ്മദ് റിയാസ്. പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്ന് റിയാസ് വ്യക്തമാക്കി. പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിട്ടില്ല. കോഴിക്കോട്ടെ സ്റ്റേഡിയം പദ്ധതി കഴിഞ്ഞ നവംബറിൽ മന്ത്രി അബ്ദുറഹ്മാൻ പ്രഖ്യാപിച്ചതാണ്. സർക്കാരിന്റെ ഭരണ നേട്ടങ്ങൾ ജനങ്ങളെ അറിയിക്കുക മന്ത്രിയുടെ ചുമതലയാണ്. ഇക്കാര്യങ്ങൾ ഇനിയും പറയുമെന്ന് ജില്ലാ കളക്ടർക്ക് നൽകിയ മറുപടിയിൽ മന്ത്രി വ്യക്തമാക്കി. എൽഡിഎഫിന്‍റെ കോഴിക്കോട്ടെ സ്ഥാനാർത്ഥി എളമരം കരീമിന്‍റെ പ്രചാരണ പരിപാടിയുടെ ഭാഗമായി നടത്തിയ പ്രസംഗത്തിനെതിരെ ആയിരുന്നു പരാതി. കോണ്‍ഗ്രസാണ് പരാതി നൽകിയത്….