ബോളിവുഡ് താരം കരീന കപൂറിന്റെ പുസ്തകത്തിന്റെ തലക്കെട്ടിൽ ‘ബൈബിൾ’ എന്ന് ചേർത്തു ; ക്രിമിനൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി , നോട്ടീസ് അയച്ച് കോടതി

ബോളിവുഡ് താരം കരീന കപൂറിന്റെ പുസ്തകത്തെച്ചൊല്ലി വിവാദം. ഗർഭകാല അനുഭവങ്ങൾ പങ്കുവെച്ചു കൊണ്ടുള്ള കരീനയുടെ ‘കരീന കപൂർ ഖാൻ പ്രെ​ഗ്നൻസി ബൈബിൾ’ എന്ന പുസ്തകത്തിന്റെ പേരിനൊപ്പം ‘ബൈബിൾ’ എന്ന കൂടി ചേർത്തതാണ് കാരണം. കരീനയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയിൽ മധ്യപ്രദേശ് ഹൈക്കോ‌ടതി താരത്തിന് നോട്ടീസ് അയച്ചു. പുസ്തകത്തിന്റെ തലക്കെട്ടിൽ ബൈബിൾ എന്ന വാക്ക് ഉപയോഗിച്ചതിനെതിരെ ജബൽപുർ സ്വദേശിയായ ക്രിസ്റ്റഫർ ആന്റണി എന്ന അഭിഭാഷകനാണ് കോടതിയെ സമീപിച്ചത്. കരീനയെ കൂടാതെ പുസ്‌തകപ്രസാധകർ‌ക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നും…

Read More

കരീന കപൂർ പ്രെ​ഗ്നൻസി ബൈബിൾ’; പുസ്തകത്തിന്റെ തലക്കെട്ടിൽ ബൈബിൾ എന്ന വാക്ക്: നടി കരീനയ്ക്ക് കോടതി നോട്ടീസ്

​തന്റെ ​ഗർഭകാല ഓർമക്കുറിപ്പായ പുസ്തകത്തിന്റെ പേരുകാരണം നിയമപ്രശ്നത്തിലകപ്പെട്ട് നടി കരിന കപൂർ. നടി എഴുതിയ ‘കരീന കപൂർ പ്രെ​ഗ്നൻസി ബൈബിൾ’ എന്ന പുസ്തകത്തിന്റെ പേരിലെ ബൈബിൾ എന്ന വാക്കാണ് ഇതിനുകാരണം. പുസ്തകത്തിന്റെ പേരിനൊപ്പം ഈ വാക്കുപയോ​ഗിച്ചതിന് മധ്യപ്രദേശ് ഹൈക്കോടതി കരീനയ്ക്ക് വക്കീൽ നോട്ടീസയച്ചു. പുസ്തകത്തിന്റെ തലക്കെട്ടിൽ ബൈബിൾ എന്ന വാക്കുപയോ​ഗിച്ചതിനെതിരെ ക്രിസ്റ്റഫർ ആന്റണി എന്ന ജബൽപുർ സ്വദേശിയായ അഭിഭാഷകൻ കോടതിയെ സമീപിച്ചതിനേ തുടർന്നാണ് കരീനയ്ക്ക് കോടതി വക്കീൽ നോട്ടീസയച്ചത്. താരത്തിനും പുസ്തകം വിൽക്കുന്നതിനുമെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നാണ്…

Read More

മുന്നറിയിപ്പില്ലാതെ അഞ്ച് വിമാനങ്ങൾ റദ്ദാക്കി; ദുരിതത്തിലായി യാത്രക്കാർ

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനങ്ങൾ റദ്ദാക്കി. ഇതോടെ നൂറുകണക്കിന് യാത്രക്കാര്‍ കണ്ണൂര്‍- നെടുമ്പാശ്ശേരി- തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ പെട്ടുപോയി. കണ്ണൂരില്‍ നിന്ന് അബുദാബി, ഷാർജ, മസ്കറ്റ് എന്നിവിടങ്ങളിലേക്കായി പോകേണ്ട മൂന്ന് വിമാനങ്ങളുടെ സര്‍വീസാണ് ആദ്യം റദ്ദാക്കിയത്.  ഇതിന് ശേഷമാണ് നെടുമ്പാശ്ശേരിയിലും നാല് വിമാന സര്‍വീസുകളും റദ്ദാക്കിയ വിവരം പുറത്തുവരുന്നത്. ഷാര്‍ജ, മസ്കറ്റ്, ബഹൈറൈൻ, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകളാണ് നെടുമ്പാശ്ശേരിയില്‍ റദ്ദാക്കിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ട മൂന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍ കൂടി റദ്ദാക്കി….

Read More

വിദ്വേഷ പരാമർശം: പ്രധാനമന്ത്രിയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി

രാജസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദ്വേഷ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്. കോൺഗ്രസ് നൽകിയ പെരുമാറ്റ ചട്ട ലംഘന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 29 ന് രാവിലെ 11 മണിക്കുള്ളിൽ പാർട്ടി അധ്യക്ഷൻ മറുപടി നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്. രാഹുൽ ഗാന്ധിക്കും കമ്മീഷൻ നോട്ടീസ് നൽകി. കേരളത്തിൽ നടത്തിയ പരാമർശത്തിലാണ് നടപടി. രാജ്യത്തിൻറെ സമ്പത്ത് കോൺഗ്രസ് മുസ്ലിംങ്ങൾക്ക് നൽകുമെന്ന പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗമാണ് നടപടികൾക്ക് ആധാരം. വിവാദ പ്രസംഗത്തിന്റെ ദൃശ്യങ്ങളും ഉള്ളടക്കം എഴുതി നൽകാനും തെരഞ്ഞെടുപ്പ് കമ്മീഷൻ…

Read More

കുടിശ്ശികക്കാർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ പൊതുമേഖല ബാങ്കുകൾക്ക് അധികാരമില്ല ; ബോംബെ ഹൈക്കോടതി

കുടിശികക്കാർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ പൊതുമേഖലാ ബാങ്കുകൾക്ക് അധികാരമില്ലെന്ന് ബോംബെ ഹൈക്കോടതി. ജസ്റ്റിസുമാരായ ഗൗതം എസ് പട്ടേൽ, ജസ്റ്റിസ് മാധവ് ജെ ജംദാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഒരു കൂട്ടം ഹരജികളിൽ വിധി പുറപ്പെടുവിപ്പിച്ചത്. ബാങ്കുകളിൽ നിന്ന് കടമെടുത്ത് കുടിശിക വരുത്തിയ ഇന്ത്യൻ പൗരന്മാരോ വിദേശികളോ ആയവർക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിക്കാൻ പൊതുമേഖലാ ബാങ്കുകൾക്ക് അവകാശമില്ല. പൊതുമേഖലാ ബാങ്കുകളിൽ കടമുള്ളവരുടെ വിദേശയാത്ര തടയാൻ പുറപ്പെടുവിച്ച ലുക്ക് ഔട്ട് സർക്കുലറുകൾ റദ്ദാക്കി. 2022 ജൂലൈ…

Read More

മാസപ്പടി കേസ്; ശശിധരൻ കർത്തയ്ക്ക് വീണ്ടും ഇഡി നോട്ടീസ്

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസില്‍ സിഎംആർഎൽ എംഡി സി എൻ ശശിധരൻ കർത്തയ്ക്ക് ഇഡി വീണ്ടും നോട്ടീസ് അയച്ചു. ഇന്ന് 10.30ക്ക് ഹാജരാകാനാണ് നിർദേശം നല്‍കിയിരിക്കുന്നത്. ഇന്നലെ രാത്രിയാണ് സമൻസ് അയച്ചത്. ഇന്നലെ ഹാജരാകാതിരുന്നതിനെ തുടർന്നാണ് വീണ്ടും സമൻസയച്ചത്. സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്തയോട് തിങ്കളാഴ്ച ഹാജരാകാന്‍ നിര്‍ദ്ദേശം നില്‍കിയിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. ആരോഗ്യ പ്രശ്നങ്ങൾ അറിയിച്ച് മറുപടി നൽകിയെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ വീണ വിജയനും വീണയുടെ ഉടമസ്ഥതയിലുള്ള…

Read More

കെജ്രിവാളിന്റെ ഹർജിയിൽ ഇഡിക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹർജിയിൽ ഇഡിക്ക് സുപ്രീം കോടതി നോട്ടീസ് നൽകി. ഈ മാസം 29 നകം മറുപടി നൽകണമെന്ന് നോട്ടീസിൽ നിർദ്ദേശിച്ചിട്ടുണ്ട്. ഇ‍ഡിയുടെ മറുപടിക്ക് ശേഷം കേസിൽ വാദം കേൾക്കാമെന്നും സുപ്രീം കോടതി പറഞ്ഞു. ഇന്നാണ് കെജ്രിവാളിന്റെ ഹർജി സുപ്രീം കോടതി പരി​ഗണിച്ചത്. മദ്യനയ അഴിമതിക്കേസിലെ ഇഡി നടപടി രാഷ്ട്രീയ പ്രേരിത മാണെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇഡി നിയമവിരുദ്ധ നടപടിയാണ് സ്വീകരിച്ചതെന്നുമാണ്  ഹർജിയിൽ പറയുന്നത്. ഇതേ ആവശ്യമുന്നയിച്ച് നൽകിയ ഹർജി നേരത്തെ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു….

Read More

മാസപ്പടി കേസ്:  ശശിധരൻ കർത്തയ്ക്ക് തിരിച്ചടി; അന്വേഷണത്തില്‍ ഇടപെടാനാകില്ലെന്ന് കോടതി

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിലെ ഇഡി സമന്‍സിനെതിരെ സിഎംആർഎൽ എംഡി ശശിധരൻ കർത്ത ഹൈക്കോടതിയിൽ. ഇഡി സമന്‍സിലെ തുറനടപടി തടയണമെന്ന് ആവശ്യപ്പെട്ടാണ് ശശിധരൻ കർത്ത ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച ഹാജരാകണമെന്നാണ് ഇഡി ശശിധരന്‍ കര്‍ത്തയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. വീണ വിജയനും വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട് വെയർ സേവനത്തിന്‍റെ പേരിൽ ഒരു കോടി 72 ലക്ഷം രൂപ നൽകിയെന്നായിരുന്നു ആദായ…

Read More

മാസപ്പടി കേസ്:  ശശിധരൻ കർത്തയ്ക്ക് തിരിച്ചടി; അന്വേഷണത്തില്‍ ഇടപെടാനാകില്ലെന്ന് കോടതി

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിലെ ഇഡി സമന്‍സിനെതിരെ സിഎംആർഎൽ എംഡി ശശിധരൻ കർത്ത ഹൈക്കോടതിയിൽ. ഇഡി സമന്‍സിലെ തുറനടപടി തടയണമെന്ന് ആവശ്യപ്പെട്ടാണ് ശശിധരൻ കർത്ത ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച ഹാജരാകണമെന്നാണ് ഇഡി ശശിധരന്‍ കര്‍ത്തയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. വീണ വിജയനും വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട് വെയർ സേവനത്തിന്‍റെ പേരിൽ ഒരു കോടി 72 ലക്ഷം രൂപ നൽകിയെന്നായിരുന്നു ആദായ…

Read More

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; എം.കെ കണ്ണന് ബുധനാഴ്ച ഹാജരാകാൻ ഇഡി നോട്ടീസ്

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎം സംസ്ഥാന സമിതി അംഗം എംകെ കണ്ണനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. ബുധനാഴ്ച ഹാജരാവാന്‍ ആവശ്യപ്പെട്ട് കണ്ണന് ഇഡി നോട്ടീസ് നല്‍കി. സെപ്തംബര്‍ 29ന് രണ്ടാംതവണ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചെങ്കിലും വിറയല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിട്ടയക്കുകയായിരുന്നു. ഇതിനുശേഷം ഒക്ടോബറില്‍ സ്വത്ത് വിവരങ്ങളുടെ പട്ടിക രേഖകളുടെ പകര്‍പ്പുകള്‍ സഹിതം എത്തിക്കാന്‍ ആവശ്യപ്പെട്ടിരുന്നതില്‍ ഭാഗികമായ രേഖകള്‍ മാത്രമേ നല്‍കിയിട്ടുള്ളൂവെന്നാണ് ഇഡി അറിയിച്ചത്. വീണ്ടും വിളിപ്പിക്കുമെന്ന് അന്ന് തന്നെ അറിയിച്ചിരുന്നുവെങ്കിലും…

Read More