പടക്ക നിരോധനം നടപ്പാക്കാത്തതിൽ ഡൽഹി പോലീസിന് സുപ്രീംകോടതി നോട്ടീസ് അയച്ചു

ഡൽഹിയിൽ പടക്ക നിരോധനം നടപ്പാക്കാത്തതിൽ കടുത്ത അതൃപ്തി അറിയിച്ച് സുപ്രീം കോടതി ഡൽഹി പോലീസ് കമീഷണർക്ക് നോട്ടീസ് അയച്ചു. ഒരാഴ്ചയ്ക്കുള്ളിൽ സമ്പൂർണ പടക്ക നിരോധനം ഉറപ്പാക്കാൻ പോലീസ് സ്വീകരിച്ച നടപടികളെക്കുറിച്ച് സത്യവാങ്മൂലം സമർപ്പിക്കാനാണ് കമീഷണറോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ദീപാവലിയോടനുബന്ധിച്ച് പടക്ക നിരോധനം പ്രഖ്യാപിച്ചിരുന്നെങ്കിലും വ്യാപകമായ രീതിയിൽ നടപ്പാക്കിയിരുന്നില്ല എന്ന് പരാതിയുണ്ടായിരുന്നു. ഈ വർഷം ഡൽഹിയിലെ മലിനീകരണ തോത് എക്കാലത്തെയും ഉയർന്ന നിലയിലാണ്. ഇത് കഴിഞ്ഞ രണ്ട് വർഷത്തേക്കാൾ വളരെ കൂടുതലാണ്. ദീപാവലിയോട് അനുബന്ധിച്ച് വൈക്കോൽ കത്തിക്കുന്ന കേസുകളും…

Read More

എന്തുകൊണ്ട് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുന്നില്ല; ദിവ്യയെ സംരക്ഷിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ആത്മാർത്ഥതയില്ലാത്തതാണെന്ന് കെ സുരേന്ദ്രന്‍

എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തിന് ഉത്തരവാദിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് പി.പി ദിവ്യയെ സംരക്ഷിക്കുന്നത് ആരെന്ന് മുഖ്യമന്ത്രി തുറന്നു പറയണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. എന്തു കൊണ്ടാണ് ദിവ്യയെ അറസ്റ്റ് ചെയ്യാത്തത്. ഒളിവിൽ പോകാൻ സഹായിച്ചത് ആരാണ്. ഒരു നടപടിയും എടുക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. ദിവ്യയെ സംരക്ഷിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ആത്മാർത്ഥതയില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു ദിവ്യക്കെതിരെ എന്തുകൊണ്ടാണ് ലുക്ക് ഔട്ട് നോട്ടീസ് ഇല്ലാത്തത്. ദിവ്യയെ നിയമത്തിന് മുന്നിൽ കൊണ്ടു വരാൻ…

Read More

ഏറനാട് സീറ്റ് സിപിഐ മുസ്ലിം ലീ​ഗിന് വിറ്റെന്ന ആരോപണം; അൻവറിന് വക്കീൽ നോട്ടീസ്

ഏറനാട് സീറ്റ് സിപിഐ മുസ്ലിം ലീ​ഗിന് വിറ്റെന്ന ആരോപണത്തിൽ പി.വി അന്‍വറിനെതിരെ വക്കീല്‍ നോട്ടീസ്. തിരുവനന്തപുരം ആനയറ സ്വദേശിയും സിപിഐ അഭിഭാഷക സംഘടനാ നേതാവുമായ എസ്എസ് ബാലുവാണ് നോട്ടീസ് അയച്ചത്. അൻവർ ആരോപണം തിരുത്തണമെന്നും അല്ലാത്ത പക്ഷം നിയമ നടപടികൾ സ്വീകരിക്കുമെന്നാണ് നോട്ടീസിൽ പറയുന്നത്.  ആലപ്പുഴയില്‍ ഈ മാസം 14 ന് നടത്തിയ പത്ര സമ്മേളനത്തിലാണ് അൻവർ സിപിഐക്കെതിരെ രൂക്ഷ വിമർശനം നടത്തിയത്. സിപിഐ 2011 ലും 2021 ലും ഏറനാട് സീറ്റ് മുസ്ലീംലീഗിന് വില്‍പ്പന നടത്തിയെന്നായിരുന്നു…

Read More

ബലാത്സംഗക്കേസിൽ നടന്‍ ജയസൂര്യക്ക് നോട്ടീസ്; ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദേശം

ബലാത്സംഗക്കേസിൽ സിനിമാതാരം ജയസൂര്യയ്ക്ക് നോട്ടീസ്. ഈ മാസം 15ന് ജയസൂര്യ ചോദ്യം ചെയ്യലിനായി തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് നിർദേശം. കൊച്ചി സ്വദേശിയായ നടി നൽകിയ പരാതിയിലാണ് നോട്ടീസ് അയച്ചത്. സെക്രട്ടറിയേറ്റിൽ വച്ച് നടന്ന സിനിമാ ഷൂട്ടിങ്ങിനിടെ തന്നെ കടന്നുപിടിച്ചെന്നാണ് നടിയുടെ പരാതി. ജയസൂര്യക്കെതിരെ കൻ്റോൺമെൻ്റ്, കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ രണ്ട് മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു. രണ്ട് കേസുകളിലും ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്ന് പ്രോസിക്യൂഷൻ അറിയിച്ചതോടെയാണ്‌ ഹരജികൾ തീർപ്പാക്കിയത്. സ്ത്രീത്വത്തെ…

Read More

പന്നിയങ്കര ടോൾ പ്ലാസയിൽ ടോൾ നൽകിയില്ല; സ്‌കൂൾ വാഹനങ്ങൾക്ക് വക്കീൽ നോട്ടീസ്

ടോൾ നൽകാത്തതിന് പാലക്കാട് സ്‌കൂൾ വാഹനങ്ങൾക്ക് വക്കീൽ നോട്ടീസ്. പന്നിയങ്കര ടോൾ പ്ലാസയിലൂടെ കടന്ന് പോകുന്ന സ്‌കൂൾ വാഹനങ്ങൾക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇരുപത്തഞ്ചോളം വാഹനങ്ങൾക്കായി ലക്ഷക്കണക്കിന് രൂപ അടക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്. സ്‌കൂൾ വാഹനങ്ങളിൽ നിന്ന് ടോൾ പിരിക്കില്ലെന്ന് നേരത്തെ ധാരണയുണ്ടായിരുന്നു. എന്നാൽ ഇത് ലംഘിച്ചുകൊണ്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

Read More

പാമ്പ് കടിയേറ്റയാളെ മദ്യപനെന്ന് കരുതി കസ്റ്റഡിയിലെടുത്തു, ചികിത്സ വൈകി യുവാവ് മരിച്ചു; സർക്കാരിന് നോട്ടീസ്

പാമ്പ് കടിയേറ്റ് അവശനായ യുവാവിനെ മദ്യപനെന്ന് കരുതി പൊലീസ് പിടിച്ച് സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ യുവാവ് മരിച്ച സംഭവത്തിൽ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ബിഹാർ സർക്കാരിനാണ് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് നൽകിയിരിക്കുന്നത്. ഇന്നലെയാണ് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് നൽകിയത്. പാമ്പ് കടിയേറ്റ് അവശനായ യുവാവിനെ മദ്യപിച്ച് ഫിറ്റായതെന്ന് കരുതി പൊലീസ് പിടിച്ചതിന് പിന്നാലെ ചികിത്സയിൽ വന്ന കാലതാമസമാണ് 23കാരന്റെ ദാരുണ മരണത്തിന് കാരണമെന്നാണ് കുടുംബം ആരോപിച്ചത്. ബിഹാറിലെ കൈമൂർ ജില്ലയിലാണ് സംഭവം നടന്നത്. അവശനായി കണ്ട യുവാവ്…

Read More

കാഫിർ സ്ക്രീൻഷോട്ട് വിവാദം ; മുസ്ലിം ലീഗ് നേതാവ് പാറക്കൽ അബ്ദുള്ളയ്ക്ക് വക്കീൽ നോട്ടീസ് അയച്ച് റിബേഷ്

കോഴിക്കോട് വടകര ലോക്സഭ തെരഞ്ഞെടുപ്പിലെ ‘കാഫിർ’ സ്ക്രീൻ ഷോട്ട് വിവാദത്തിൽ മുസ്ലിം ലീഗ് നേതാവ് പാറക്കൽ അബ്ദുള്ളയ്ക്ക് ഡി വൈ എഫ് ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ വക്കീൽ നോട്ടീസ് അയച്ചു. തനിക്കെതിരെ പ്രചാരണം നടത്തി സമൂഹത്തിൽ വേർതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചെന്നാണ് റിബേഷ് വക്കീൽ നോട്ടീസിലൂടെ പറഞ്ഞിരിക്കുന്നത്. ആയതിനാൽ പാറക്കൽ അബ്ദുള്ള തന്നോട് പരസ്യമായി ഖേദം പ്രകടിപ്പിക്കണം എന്നും റിബേഷ് ആവശ്യപ്പെട്ടിട്ടുണ്ട്. ‘കാഫിർ’ സ്ക്രീൻ ഷോട്ടുമായി ബന്ധപ്പെട്ടുള്ള പാറക്കൽ അബ്ദുള്ളയുടെ ഫേസ്ബുക്ക്‌ പോസ്റ്റ് തനിക്ക് വലിയ അപമാനമായി.ഈ…

Read More

ആമയിഴഞ്ചാൻ ദുരന്തം ; റെയിൽവേയ്ക്ക് നോട്ടീസയച്ച് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിലെ ദുരന്തത്തിൽ റെയിൽവേക്ക് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു. ഡിവിഷണൽ റെയിൽവേ മാനേജർ ഏഴ് ദിവസത്തിനകം വിശദീകരണം സമർപ്പിക്കണം. തിരുവനന്തപുരം ജില്ലാ കലക്ടർക്കും നഗരസഭാ സെക്രട്ടറിക്കും നേരത്തെ നോട്ടീസയച്ചിരുന്നു. സംഭവത്തിൽ അന്തിമവിധി പറയുന്നതിന് മുമ്പ് റെയിൽവേയുടെ വിശദീകരണം കേൾക്കേണ്ടത് അനിവാര്യമായതിനാലാണ് നടപടി. അപടത്തിന്റെ ഉത്തരവാദിത്തം റെയിൽവേയുടേതല്ലെന്നും ടണലിൽ അടിഞ്ഞത് റെയിൽവേ ഭൂമിയിലെ മാലിന്യമല്ലെന്നും ഡിവിഷണൽ റെയി‌ൽവേ മാനേജർ നേരത്തെ പറഞ്ഞിരുന്നു. തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നീക്കുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ട് മാരായിമുട്ടം സ്വദേശി ജോയി മരിച്ചത്.

Read More

മഹാത്മാഗാന്ധി വരെ പുറത്താണ് പഠിച്ചത്, കുടിയേറ്റം കുറ്റമല്ല; വിദ്യാർത്ഥി കുടിയേറ്റത്തിൽ കുഴൽനാടന് മന്ത്രിയുടെ മറുപടി

വിദ്യാർത്ഥികളുടെ വിദേശത്തേക്കുള്ള കുടിയേറ്റം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി മാത്യു കുഴൽനാടൻ എംഎൽഎ. നോർക്കയുടെ മൈഗ്രേഷൻ സർവ്വേയിൽ കഴിഞ്ഞ 5 വർഷത്തിനുള്ളിൽ വിദേശത്തേക്ക് പഠനത്തിന് പോയ വിദ്യാർത്ഥികളുടെ എണ്ണം ഇരട്ടിയായതായി കണ്ടെത്തിയെന്നും ഇക്കാര്യം ചർച്ച ചെയ്യണമെന്നുമാണ് കുഴൽനാടന്റെ ആവശ്യം. എന്നാൽ ഇതിന് മന്ത്രി ആർ ബിന്ദു മറുപടി നൽകി. സ്റ്റുഡൻസ് മൈഗ്രേഷൻ ഒരു ആഗോള പ്രതിഭാസമാണെന്ന് ആർ ബിന്ദു പ്രതികരിച്ചു. ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ താരതമ്യേന കുറഞ്ഞ വിദ്യാർത്ഥി കുടിയേറ്റം കേരളത്തിലാണ്….

Read More

ടിപി ചന്ദ്രശേഖരൻ വധക്കേസ് ; കുറ്റവാളികളുടെ അപ്പീലിൽ സംസ്ഥാന സർക്കാരിനും , കെകെ രമ എംഎൽഎയ്ക്കും സുപ്രീംകോടതി നോട്ടീസ്

ടി പി ചന്ദ്രശേഖരൻ വധക്കേസിൽ കുറ്റവാളികളുടെ അപ്പീലിൽ സുപ്രീംകോടതിയുടെ നോട്ടീസ്. സംസ്ഥാന സർക്കാർ, കെ കെ രമ അടക്കമുള്ള എതിർകക്ഷികൾക്കാണ് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ഇത് രാഷ്ട്രീയ കേസാണെന്ന് പറഞ്ഞ പ്രതികൾ, അപ്പീൽ അംഗീകരിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു. എതിർ ഭാഗത്തെ കേൾക്കാതെ ഇത് സാധ്യമല്ലെന്ന് അറിയിച്ചാണ് കോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചത്. ആറ് ആഴ്ച്ചയ്ക്ക് ഉള്ളിൽ മറുപടി നൽകണമെന്നാണ് നിർദ്ദേശം. പ്രതികളുടെ ജാമ്യം സംബന്ധിച്ചുള്ള ആവശ്യത്തിലും നോട്ടീസ് അയച്ചിട്ടുണ്ട്. ശിക്ഷയിളവ് ആവശ്യപ്പെട്ട് ഒന്ന് മുതൽ എട്ട് വരെയുള്ള…

Read More