ഒബിസി വിഭാഗത്തിലെ അവിവാഹിതരായ അമ്മമാരുടെ മക്കളുടെ ജാതി സർട്ടിഫിക്കറ്റ്; കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ് അയച്ചു

ഒബിസി വിഭാഗത്തിപ്പെട്ട അവിവാഹിതരായ അമ്മമാരുടെ മക്കൾക്ക് ജാതി സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് മാർഗനിർദ്ദേശങ്ങളിൽ ഭേദഗതി ആവശ്യപ്പെട്ടുകൊണ്ട് നൽകിയ പൊതു ഹർജിയിൽ കേന്ദ്രത്തിന് നോട്ടീസ് സുപ്രീംകോടതി അയച്ചു. ഒബിസി വിഭാഗത്തിൽപ്പെട്ട അവിവാഹിതരായ അമ്മമാരുടെ മക്കൾക്ക് ജാതി സർട്ടിഫിക്കറ്റ് നൽകുന്നതിന് നിലവിലെ ചട്ടങ്ങൾ പുനഃപരിശോധിച്ച് നടപടികൾ സ്വീകരിക്കണമെന്ന ഹർജിയിലാണ് നിലവിൽ സുപ്രീം കോടതി കേന്ദ്രത്തോട് അഭിപ്രായം തേടി കത്തയച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ ബി ആർ ഗവായ് എജി മാസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ദില്ലി സർക്കാരിനോടും കേന്ദ്രത്തോടും പ്രതികരണം തേടിയിരിക്കുന്നത്. നിലവിലെ ജാതി…

Read More

കുറ്റാരോപിതർക്ക് വാട്സ്ആപ്പ് വഴി നോട്ടീസ് നൽകരുത് ; പൊലീസിന് നിർദേശവുമായി സുപ്രീംകോടതി

ക്രിമിനൽ നടപടിക്രമങ്ങൾക്കായി ഹാജരാകാനായി വ്യക്തികൾക്ക് വാട്സാപ്പോ മറ്റ് ഇലക്ട്രോണിക് ഡിവൈസുകളോ വഴി നോട്ടീസ് നൽകരുതെന്ന് പൊലീസിനോട് സുപ്രീം കോടതി. ക്രിമിനൽ നടപടിച്ചട്ടത്തിലെ സെക്ഷൻ 41 എ പ്രകാരം കുറ്റാരോപിതർക്കും പ്രതികൾക്കും ഉള്ള നോട്ടീസ് നൽകുന്നത് സംബന്ധിച്ചാണ് സുപ്രീം കോടതി നിർദേശം. സിആർപിസി, ഭാരതീയ നാഗരിക സുരക്ഷാ സൻഹിത പ്രകാരം അംഗീകരിക്കപ്പെട്ടതും നിർദ്ദേശിച്ചിട്ടുള്ളതുമായ സേവന രീതിക്ക് പകരമായി വാട്സാപ്പോ മറ്റ് ഇലക്ട്രോണിക് ഡിവൈസുകളോ വഴിയുള്ള അറിയിപ്പ് സേവനം അംഗീകരിക്കാൻ ആവില്ലെന്നും കോടതി വ്യക്തമാക്കി. CrPC/BNSS പ്രകാരം നിർദ്ദേശിച്ചിരിക്കുന്ന സേവന…

Read More

മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷയ്ക്ക് സ്വീകരിച്ച നടപടികളെന്തൊക്കെ?; കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്. അണക്കെട്ട് സുരക്ഷിതമാണെന്ന വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജിയിലാണ് കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചത്. ഡാം സുരക്ഷാ നിയമപ്രകാരം എന്തെല്ലാം നടപടികളെടുത്തുവെന്ന് അറിയിക്കാനാണ് കേന്ദ്രസർക്കാരിന് നൽകിയ നോട്ടീസിൽ സുപ്രീം കോടതി ആവശ്യപ്പെട്ടത്. മലയാളിയായ അഭിഭാഷകന്‍ മാത്യൂസ് നെടുമ്പാറയുടെ ഹര്‍ജിയിലാണ് നോട്ടീസ്. 

Read More

കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ഉണ്ടായ അപകടം ; കോർപറേഷനിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് നോട്ടീസ്

കൊച്ചി കലൂർ സ്റ്റേഡിയം അപകടത്തിൽ മൂന്ന് കോർപറേഷന്‍ ഉദ്യോഗസ്ഥർക്ക് നോട്ടീസ്. ഹെല്‍ത്ത് സൂപ്പർവൈസർ സുധീഷ് കുമാര്‍, ഹെല്‍ത്ത് ഓഫീസർ ഡോ.ശശികുമാർ, റവന്യൂ ഇന്‍സ്പെക്ടർ എന്നിവർക്ക് സെക്രട്ടറിയാണ് നോട്ടീസ് നല്‍കിയത്. ഏഴു ദിവസത്തിനകം മറുപടി ആവശ്യപ്പെട്ടാണ് നോട്ടീസ്. അതേസമയം സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മൃദംഗ വിഷൻ ഉടമ നിഘോഷ് കുമാർ, സിഇഒ ഷമീർ അബ്ദുൽ റഹീം, നിഘോഷിന്‍റെ ഭാര്യ മിനി എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ…

Read More

അമിത് ഷായുടെ പ്രസംഗം വളച്ചൊടിച്ചു; രാഹുൽ ഗാന്ധിക്കെതിരെ അവകാശലംഘന നോട്ടീസ്

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കെതിരെ അവകാശലംഘന നോട്ടീസ് നൽകി ബിജെപി. അമിത് ഷായുടെ പ്രസംഗം വളച്ചൊടിച്ചുവെന്ന് ആരോപിച്ചാണ് നോട്ടീസ് നൽകിയത്. ഭരണഘടനാ ചർച്ചയിൽ അമിത് ഷാ നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിലടക്കം വളച്ചൊടിച്ച് പ്രചരിപ്പിച്ചു എന്നാണ് ബിജെപി എംപി നിഷികാന്ത് ദുബെ സ്പീക്കർക്ക് നൽകിയ കത്തിൽ ആരോപിക്കുന്നത്. അമിത് ഷാ അംബേദ്കറെ അപമാനിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. അംബേദ്കറെ അപമാനിച്ചത് സഭയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. ഇതിനെ…

Read More

വയനാട് ഉരുൾപ്പൊട്ടൽ ദുരന്തബാധിതരോട് കരുണയില്ലാതെ കെഎസ്എഫ്ഇ; മുടങ്ങിയ ചിട്ടി തുക ഉടൻ അടയ്ക്കാൻ നോട്ടീസ്

വയനാട് ഉരുൾപ്പൊട്ടൽ ദുരന്തബാധിതരോട് കരുണയില്ലാതെ കെഎസ്എഫ്ഇ. മുടങ്ങിയ തവണകളുടെ തുക അടിയന്തരമായി അടയ്ക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി. ചൂരൽമല സ്വദേശികളായ സൗജത്ത് , മിന്നത്ത് എന്നിവർക്കാണ് കെഎസ്എഫ്ഇയിൽ നിന്നും നോട്ടീസ് കിട്ടിയത്. നിലവിൽ എല്ലാം നഷ്ടമായി താൽക്കാലിക പുനരധിവാസ കേന്ദ്രങ്ങളിലാണ് ഇരുവരുടെയും കുടുംബങ്ങൾ കഴിയുന്നത്. ജീവിക്കാൻ പണം ഇല്ലാത്ത ദുരിതത്തിൽ കഴിയുമ്പോൾ പണം ആവശ്യപ്പെടരുതെന്നാണ് കുടുംബങ്ങളുടെ അഭ്യർത്ഥന. നേരത്തെ ദുരിത ബാധിതരിൽ നിന്നും ഇഎംഐ അടക്കം പിടിക്കരുതെന്ന് നിർദ്ദേശം നൽകിയിരുന്നു. ഇതിനിടെയാണ് കെഎസ്എഫ്ഇയുടെ കരുണയില്ലാത്ത നടപടി.  

Read More

നവീൻ ബാബുവിന്‍റെ മരണം; തെളിവുകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള കുടുംബത്തിന്‍റെ ഹർജി: കണ്ണൂർ ജില്ലാ കളക്ടർക്കും ടിവി പ്രശാന്തിനും നോട്ടീസ്

കണ്ണൂര്‍ എഡിഎമ്മായിരുന്ന നനവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവുകൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയിൽ കണ്ണൂര്‍ കളക്ടര്‍ക്കും ടിവി പ്രശാന്തിനും നോട്ടീസ് അയച്ച് കോടതി. ഹര്‍ജി പരിഗണിച്ച കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നോട്ടീസ് അയച്ചത്. കേസ് ഡിസംബര്‍ പത്തിന് വീണ്ടും പരിഗണിക്കും.  ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ജില്ലാ പ‍ഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ, യാത്രയയപ്പ് യോഗത്തിന്‍റെ മുഖ്യ സാക്ഷിയായ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ, പെട്രോൾ പമ്പ് തുടങ്ങാൻ അപേക്ഷ നൽകിയ…

Read More

കുരുക്ക് മുറുക്കി അമേരിക്ക;  ചോദ്യം ചെയ്യലിന് ഹാജരാകാൻ അദാനിക്ക് യുഎസ് സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേ‍ഞ്ച് കമ്മീഷന്‍ നോട്ടീസ്

അദാനിക്ക് മേൽ കുരുക്ക് മുറുക്കി അമേരിക്ക. ​ഗൗതം അദാനിക്കും അനന്തരവൻ സാ​ഗർ അദാനിക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ യുഎസ് സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേ‍ഞ്ച് കമ്മീഷന്‍ നോട്ടീസയച്ചു. പാർലമെന്റിൽ വിഷയം ശക്തമായി ഉന്നയിക്കാനാണ് കോൺ​ഗ്രസ് തീരുമാനം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സൗരോർജ വൈദ്യുതി കരാർ ലഭിക്കാൻ 2200 കോടി രൂപ കൈക്കൂലി നൽകിയെന്ന കേസിലാണ് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന്റെ നടപടി. അദാനി ​ഗ്രൂപ്പിന്റെ സ്ഥാപകൻ ​ഗൗതം അദാനിക്കും അനന്തരവനും അദാനി ​ഗ്രീൻ എനർജി ലിമിറ്റഡിന്റെ എക്സിക്യുട്ടീവ്…

Read More

‘ആ പാട്ടുകള്‍ പാടരുത്; സംഗീത പരിപാടിക്ക് മുന്‍പായി ദില്‍ജിത്തിന് നോട്ടിസുമായി തെലങ്കാന സർക്കാർ

സംഗീത പരിപാടിക്ക് മുന്‍പായി ഗായകന്‍ ദില്‍ജിത്ത് ദോസഞ്ജിന് നോട്ടിസുമായി തെലങ്കാന സര്‍ക്കാര്‍. മദ്യത്തേയും ലഹരിയേയും അക്രമത്തേയും പ്രോത്സാഹിപ്പിക്കുന്ന പാട്ടുകള്‍ പാടരുത് എന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ്. ഗായകന്‍ അവതരിപ്പിക്കുന്ന ദില്‍-ലുമിനാണ്ടി സംഗീത പരിപാടി ഹൈദരാബാദില്‍ നടക്കാനിരിക്കെയാണ് നടപടി. സംഗീത പരിപാടിക്കിടെ സ്റ്റേജിലേക്ക് കുട്ടികളെ കൊണ്ടുവരരുതെന്നും ദില്‍ജിത്തിനോട് സർക്കാർ ആവശ്യപ്പെട്ടു. പരിപാടിയുടെ ശബ്ദം കുട്ടികളെ മോശമായി ബാധിക്കും എന്നാണ് നോട്ടിസിൽ പറയുന്നത്. 13 വയസ്സില്‍ താഴെയുള്ള കുട്ടികളെ കൊണ്ടുവരാം എന്നാണ് നിങ്ങള്‍ പറഞ്ഞിരിക്കുന്നത്. ഉയര്‍ന്ന ശബ്ദവും ഫ്ലാഷ് ലൈറ്റുകളും ഉണ്ടാവുമെന്ന്…

Read More

മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കാൻ പ്രോട്ടോകോൾ രൂപവത്കരിക്കണം; ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്

രാജ്യത്തെ മദ്യഷോപ്പുകൾ, ബാറുകൾ, പബുകൾ എന്നിവിടങ്ങളിൽ നിന്നും മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കാൻ പ്രോട്ടോകോൾ രൂപവത്കരിക്കണമെന്ന ഹർജിയിൽ സുപ്രീം കോടതിയുടെ നോട്ടീസ്. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവർ അടങ്ങിയ ബെഞ്ചാണ് കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചിരിക്കുന്നത്. കമ്യൂണിറ്റി എഗൻസ്റ്റ് ഡ്രങ്കൻ ഡ്രൈവിങ് എന്ന സന്നദ്ധ സംഘടനയാണ് മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കാൻ പ്രോട്ടോകോൾ രൂപവത് കരിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്. സർക്കാറിന്റെ തിരിച്ചറിയൽ കാർഡുകൾ പരിശോധിച്ച് പ്രായം ഉറപ്പ് വരുത്തിയ ശേഷമേ മദ്യം നൽകാവൂ…

Read More