
‘സ്വന്തം കാശിന് പോകുന്നതിൽ എന്താണ് തെറ്റ്?’; മുഖ്യമന്ത്രിയുടെ വിദേശ യാത്രയിലെ വിവാദങ്ങളെ തളളി ശിവൻകുട്ടി
മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളെ തളളി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വ്യക്തിപരമായ ആവശ്യങ്ങൾക്കായി വിദേശ സന്ദർശനം എല്ലാവരും നടത്താറുളളതാണ്. കുടുംബ സമേതവും വിദേശ യാത്രകൾ നടത്താറുണ്ട്. സ്വന്തം കാശിന് പോകുന്നതിൽ എന്താണ് തെറ്റെന്നും ശിവൻകുട്ടി ചോദിച്ചു. രാഹുൽ ഗാന്ധി ആരോടും പറയാതെ വിദേശത്ത് പോയിട്ടില്ലേ. മാധ്യമങ്ങൾ ചിന്താ ഗതി മാറ്റണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കുടുംബ സമേതമുള്ള മുഖ്യമന്ത്രിയുടെ രണ്ടാഴ്ചത്തെ സ്വകാര്യവിദേശയാത്രയാണ് വിവാദമായത്. ലോകത്ത് എവിടെ നിന്നും മുഖ്യമന്ത്രിയെന്ന നിലയിലുള്ള ചുമതല നിര്‍വ്വഹിക്കാമെന്ന് ഉറപ്പുള്ളപ്പോൾ…