കുട്ടികള്‍ക്ക് പഠനാനുഭവം നഷ്ടമാകും; വാട്‌സാപ്പ് വഴി നോട്ടുകള്‍ അയയ്ക്കരുത്: അധ്യാപകര്‍ക്ക് വിലക്ക്

സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ നോട്ടുകള്‍ ഉള്‍പ്പെടെയുള്ള സ്റ്റഡി മെറ്റീരിയലുകള്‍ വാട്‌സാപ്പ് പോലെയുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകള്‍ വഴി വിദ്യാര്‍ഥിക്കള്‍ക്കു നല്‍കുന്നതിന് വിലക്കേര്‍പ്പെടുത്തി പൊതു വിദ്യാഭ്യാസ വകുപ്പ്. ബാലാവകാശ കമ്മിഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി.  ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നോട്സ് ഉള്‍പ്പെടെയുള്ള പഠനസംബന്ധമായ കാര്യങ്ങള്‍ വാട്‌സാപ്പ്  പോലുള്ള സമൂഹമാധ്യമങ്ങള്‍ വഴി നല്‍കുന്നത് വിദ്യാര്‍ഥികള്‍ക്ക് അമിതഭാരവും പ്രിന്റൗട്ട് എടുത്തു പഠിക്കുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തികഭാരവും സംബന്ധിച്ച് രക്ഷിതാക്കള്‍ ബാലാവകാശ കമ്മിഷനില്‍ പരാതി നൽകിയ സാഹചര്യത്തിലാണ് നടപടിയെന്ന് ഉത്തരവില്‍ പറയുന്നു. കോവിഡ് കാലത്ത്…

Read More

2000 രൂപ നോട്ടിന്റെ സമയപരിധി നാളെ അവസാനിക്കും

2000 രൂപ നോട്ടുകളിൽ 87 ശതമാനം ബാങ്കുകളിൽ നിക്ഷേപമായി തിരിച്ചെത്തിയെന്നും ബാക്കിയുള്ളവ കൗണ്ടറുകൾ വഴി മാറ്റിയെന്നും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. ഈ വർഷം മേയ് 19 വരെ പ്രചാരത്തിലുണ്ടായിരുന്ന 3.56 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകളിൽ 12,000 കോടി രൂപ ഇനിയും തിരികെ വരാനുണ്ടെന്ന് ദ്വൈമാസ ധനനയ അവലോകനത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ റിസർവ് ബാങ്ക് ഗവർണർ വ്യക്തമാക്കി. സെപ്റ്റംബര്‍ 29 വരെ 3.42 ലക്ഷം കോടി രൂപയുടെ…

Read More

സമയപരിധി നീട്ടി ആർബിഐ; 2000 രൂപാ നോട്ടുകൾ ഒക്ടോബർ 7 വരെ മാറ്റാം

2000 രൂപയുടെ നോട്ടുകൾ മാറുന്നതിനായി റിസർവ് ബാങ്ക് അനുവദിച്ച സമയപരിധി നീട്ടി. നേരത്തേ ശനിയാഴ്ച വരെയായിരുന്നു നോട്ടുകൾ മാറുന്നതിന് സമയം നൽകിയിരുന്നത്. ഇത് ഒക്ടോബർ ഏഴു വരെയാക്കി നീട്ടി. 93 ശതമാനം നോട്ടും ബാങ്കുകളിൽ തിരിച്ചെത്തിയതായി ആർബിഐ കഴിഞ്ഞമാസം അറിയിച്ചിരുന്നു. ഇനി ആർബിഐയുടെ ഓഫിസുകൾ വഴി മാത്രമേ നോട്ട് മാറ്റാനാകൂ. കഴിഞ്ഞ മേയ് മാസത്തിലാണ് 2000 രൂപയുടെ നോട്ട് പിൻവലിക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചത്. 20,000 രൂപ വരെയുള്ള രണ്ടായിരത്തിന്റെ നോട്ടുകൾ ഒരേസമയം ബാങ്കുകളിൽ മാറാൻ അവസരം…

Read More