
‘നിങ്ങളുടെ നമ്പർ കിട്ടുമോ?”; വിമാനയാത്രയിൽ ആശയക്കുഴപ്പമുണ്ടാക്കിയ ഒരു കുറിപ്പ്
യാത്രകൾക്കിടയിൽ സംഭവിക്കുന്ന കൗതുകമുണർത്തുന്ന സംഭവ വികാസങ്ങൾ പലപ്പോഴും സാമൂഹികമാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. ഇത്തരത്തിൽ ഒരു റെഡ്ഡിറ്റ് ഉപഭോക്താവ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒൻപത് മണിക്കൂർ നീണ്ട വിമാന യാത്രയിലുണ്ടായ ഒരു സംഭവമാണ് യുവതി റെഡ്ഡിറ്റിൽ പങ്കുവെച്ചത്. യുവതിക്കൊപ്പം അതേ വിമാനത്തിൽ ആൺ സുഹൃത്തുമുണ്ടായിരുന്നു. എന്നാൽ രണ്ടുപേർക്കും തൊട്ടടുത്ത സീറ്റുകൾ ലഭിച്ചിരുന്നില്ല. ഇടയ്ക്കൊന്നു ബാത്ത്റൂമിൽ പോയി മടങ്ങി വന്നപ്പോൾ സീറ്റിലൊരു കുറിപ്പ്. “ഹേയ്, എനിക്ക് നിങ്ങളുടെ നമ്പർ ലഭിക്കുമോ?”എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. മറ്റൊന്നും ആ പേപ്പറിൽ ഉണ്ടായിരുന്നില്ല. ആരാണ് ആ…