തെരുവുനായ്ക്കളെ കൊല്ലാന്‍ ക്രിമിനല്‍ ചട്ടത്തിലെ 133–ാം വകുപ്പ് പ്രയോഗിക്കുന്നതില്‍ ആശയക്കുഴപ്പം

തെരുവുനായ്ക്കളെ കൊല്ലാന്‍ ക്രിമിനല്‍ ചട്ടത്തിലെ 133–ാം വകുപ്പ് പ്രയോഗിക്കുന്നതില്‍ ആശയക്കുഴപ്പം. ചട്ടം പ്രായോഗികമാകുന്നത് വളര്‍ത്തു നായ്ക്കള്‍ മറ്റുള്ളവരെ ബോധപൂര്‍വം ആക്രമിക്കാന്‍ ശ്രമിക്കുമ്പോള്‍ മാത്രമാണെന്ന് നിയമവിദഗ്ധർ വ്യക്തമാക്കുന്നു. കഴി‍ഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതലയോഗമാണ് അപകടനായ്ക്കളെ കൊല്ലാന്‍ സിആര്‍പിസി 133–ാം ചട്ടം പ്രയോഗിക്കാമെന്നു നിലപാടെടുത്തത്. തെരുവുനായ ആക്രമണം ദിനംതോറും പെരുകി വരുന്ന സാഹചര്യത്തിൽ കൊല്ലുന്നതിനു പ്രായോഗികമായ നടപടികളൊന്നുമില്ല. എല്ലാവഴികളും അടഞ്ഞതോടെയാണ് ക്രിമിനല്‍ നടപടി ചട്ടത്തിലെ 133–ാം വകുപ്പ് പ്രയോഗിക്കാം എന്ന നിലപാടിലെക്കെത്തിയത്. ആക്രമണകാരികളായ നായ്ക്കളെ കുറിച്ച് ജനങ്ങള്‍ക്ക് സബ്ഡിവിഷണല്‍ മജിസ്ട്രേറ്റിനെ…

Read More

വായ്പ തുക നിശ്ചയിച്ച് നൽകാതെ കേന്ദ്രം; സംസ്ഥാനത്ത് ക്ഷേമ പെൻഷനും പെൻഷൻ കുടിശിക വിതരണവും പ്രതിസന്ധിയിൽ 

നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള വായ്പ തുക നിശ്ചയിച്ച് നൽകാൻ കേന്ദ്രം തയ്യാറാകത്തതിൽ കേരളത്തിന് ആശങ്ക. ക്ഷേമ പെൻഷൻ മുതൽ ശമ്പള പെൻഷൻ കുടിശിക വിതരണം വരെയുള്ള കാര്യങ്ങളിൽ സാമ്പത്തിക പ്രതിസന്ധി സര്‍ക്കാരിന് വിലങ്ങുതടിയാണ്. ഓരോ സംസ്ഥാനത്തിനും അതാത് സാമ്പത്തിക വര്‍ഷം എടുക്കാവുന്ന വായ്പ പരിധി നിര്‍ണയിച്ച് നൽകേണ്ടത് കേന്ദ്രസര്‍ക്കാരാണ്. നടപ്പ് സാമ്പത്തിക വര്‍ഷം കേരളത്തിന് 32,440 കോടി രൂപയാണ് കണക്കാക്കിയത്. സംസ്ഥാനം ആവശ്യപ്പെടുന്ന മുറയ്ക്ക് വായ്പ തുക കേന്ദ്രം അംഗീകരിച്ച് നൽകണം. ഡിസംബര്‍ വരെയുള്ള 9 മാസത്തേക്കുള്ള…

Read More