
ബിജെപി-ആർഎസ്എസ് എന്നിവയിൽ പോയി ആരും വീഴരുത്; രാഷ്ട്രീയക്കാർക്ക് പ്രത്യയശാസ്ത്ര വ്യക്തതയുണ്ടാകണം: സിദ്ധരാമയ്യ
ബി.ജെ.പി-ആർ.എസ്.എസ് എന്നിവയിൽ പോയി ആരും വീഴരുതെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. രാജ്യത്തെ രാഷ്ട്രപതിയാക്കാമെന്നോ പ്രധാനമന്ത്രിയാക്കാമെന്നോ വാഗ്ദാനം നൽകിയാൽ പോലും താൻ ബിജെപിയിലേക്ക് പോകില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. ലോക്‌സഭാ സ്ഥാനാർത്ഥി എം. ലക്ഷ്മണന് വോട്ട് അഭ്യർത്ഥിച്ച് നടന്ന യോഗത്തിൽ സംസാരിക്കുന്നതിനിടയിലാണ് ബിജെപിക്കെതിരെ സിദ്ധരാമയ്യ രൂക്ഷ വിമർശനം നടത്തിയത്. ശൂദ്രർ-ദലിതർ, സ്ത്രീകൾ എന്നിവർക്ക് ആർഎസ്എസ് സങ്കേതത്തിൽ പ്രവേശനമില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. മോദി പ്രധാനമന്ത്രിയായാൽ രാജ്യം വിടുമെന്ന് പറഞ്ഞ ദേവഗൗഡ ഇപ്പോൾ പറയുന്നത് തനിക്ക് മോദിയുമായി അഭേദ്യമായ ബന്ധമാണെന്നാണ്. രാഷ്ട്രീയക്കാർക്ക് പ്രത്യയശാസ്ത്ര…