മാധ്യമങ്ങളെ സപ്ലൈകോ ഔട്ട്‌ലറ്റുകളില്‍ പ്രവേശിപ്പിക്കരുത്; ഉത്തരവുമായി സർക്കാർ

മാധ്യമങ്ങളെ ഔട്ട്‌ലറ്റുകളിൽ പ്രവേശിപ്പിക്കരുതെന്നും ദൃശ്യങ്ങളെടുക്കാൻ അനുവദിക്കരുതെന്നും സപ്ലൈകോ എം.ഡി ശ്രീരാം വെങ്കിട്ടരാമൻ.സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾ പലതും ഇല്ലാത്ത സാഹചര്യം നിലനിൽക്കെയാണ് സപ്ലൈകോ എംഡിയുടെ വിചിത്ര ഉത്തരവ്.  സബ്‌സിഡി തുക കുറയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനപ്രകാരം ബുധനാഴ്ച മുതല്‍ കൂടി വില ഔട്ട്‌ലറ്റുകളില്‍ പ്രാബല്യത്തില്‍ വന്നു. ഇതിന്റെ തൊട്ടുതലേന്നാണ് വിചിത്രമായ സര്‍ക്കുലര്‍ എം.ഡി ഇറക്കിയത്‌ വലിയ റീട്ടെയിൽ ശൃംഖലകളോട് മത്സരിച്ചാണ് സംസ്ഥാനത്തുടനീളം ഈ മേഖലയിൽ സപ്ലൈകോ പ്രവർത്തിക്കുന്നത്. സപ്ലൈകോയുടെ പ്രതിഛായയും പ്രശസ്തിയും കളങ്കപ്പെടുത്താൻ ബോധപൂർവ്വമായി നടത്തുന്ന പ്രവർത്തനങ്ങൾ വ്യവസായത്തെ പ്രതികൂലമായി ബാധിക്കും. അതിനാൽ…

Read More