
‘സമ്മർദ്ദം ഉണ്ടാകും; അതിനോട് വളഞ്ഞുകൊടുക്കാൻ പാടില്ല’: കണ്ണൂർ മുൻ വി.സി
സ്ഥാനത്ത് ഇരിക്കുന്നവർ സമ്മർദം ഉണ്ടായാലും വളഞ്ഞ് കൊടുക്കാൻ പാടില്ലല്ലോയെന്ന് കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ. ന്യൂഡൽഹിയിലെ ജാമിയ മിലിയ സർവകലാശാലയിൽനിന്നുള്ള ഡപ്യൂട്ടേഷനിലാണ് പ്രഫ. ഗോപിനാഥ് കണ്ണൂർ വിസിയായി പ്രവർത്തിച്ചത്. ഇന്ന് ഡൽഹിയിൽ എത്തിയ അദ്ദേഹം സർവകലാശാലയിലെത്തി പഴയ പോസ്റ്റിലേക്ക് തിരികെ പ്രവേശിക്കാൻ കത്തുനൽകി. പഠിപ്പിക്കുക എന്നതാണ് കർത്തവ്യമെന്ന് അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു. ‘‘സമ്മർദ്ദം ഉണ്ടായിട്ടുണ്ടോ ഇല്ലയോ എന്ന് നിയമിച്ച ആൾക്കാരോടു ചോദിക്കണം. എന്നോടല്ല. ബാഹ്യസമ്മർദ്ദം എന്ന് കോടതി പറഞ്ഞിട്ടുണ്ട്. എല്ലാ അധികാരവും ഉള്ളയാളല്ലേ….