എന്തുകൊണ്ട് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുന്നില്ല; ദിവ്യയെ സംരക്ഷിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ആത്മാർത്ഥതയില്ലാത്തതാണെന്ന് കെ സുരേന്ദ്രന്‍

എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തിന് ഉത്തരവാദിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് പി.പി ദിവ്യയെ സംരക്ഷിക്കുന്നത് ആരെന്ന് മുഖ്യമന്ത്രി തുറന്നു പറയണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. എന്തു കൊണ്ടാണ് ദിവ്യയെ അറസ്റ്റ് ചെയ്യാത്തത്. ഒളിവിൽ പോകാൻ സഹായിച്ചത് ആരാണ്. ഒരു നടപടിയും എടുക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. ദിവ്യയെ സംരക്ഷിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ആത്മാർത്ഥതയില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു ദിവ്യക്കെതിരെ എന്തുകൊണ്ടാണ് ലുക്ക് ഔട്ട് നോട്ടീസ് ഇല്ലാത്തത്. ദിവ്യയെ നിയമത്തിന് മുന്നിൽ കൊണ്ടു വരാൻ…

Read More

‘വയനാട് മത്സരിക്കാന്‍ പാര്‍ട്ടി സമീപിച്ചിട്ടില്ല, ഒരു ചര്‍ച്ചയും ഇതുവരെ നടന്നിട്ടില്ല; പറഞ്ഞാൽ മത്സരിക്കും’: ഖുശ്ബു

വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി നടിയും ബിജെപി നേതാവുമായ ഖുശ്ബു. പ്രചരിക്കുന്നത് ഊഹാപോഹങ്ങള്‍ മാത്രമെന്ന് ഖുശ്ബു പറഞ്ഞു. വയനാട് മത്സരിക്കാന്‍ പാര്‍ട്ടി തന്നെ സമീപിച്ചിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും ഇതുവരെ നടന്നിട്ടില്ലെന്നും ഖുശ്ബു പറഞ്ഞു. ഇപ്പോഴുള്ളത് ഊഹാപോഹങ്ങള്‍ മാത്രമാണ്. എന്നാല്‍ പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും അവര്‍ വ്യക്തമാക്കി. പാര്‍ട്ടി പറയുന്നത് അനുസരിക്കാന്‍ താന്‍ ബാധ്യസ്ഥയാണെന്നാണ് ഖുശ്ബു പറയുന്നത്. തൃശ്ശൂരിന് സമാനമായ രീതിയില്‍ സിനിമാ താരത്തെ മത്സരിപ്പിക്കുന്നതില്‍ ബിജെപി സംസ്ഥാന ഘടകത്തോട്…

Read More

ഇറാന്റെ ആണവകേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തിയാൽ പിന്തുണയ്ക്കില്ല; യുഎസ് പ്രസിഡന്റ് ജോ ബൈഡൻ

ഇറാന്റെ ആണവകേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ ഇസ്രയേൽ തുനിഞ്ഞാൽ പിന്തുണയ്ക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രയേലിൽ 180 മിസൈലുകൾ ഇറാൻ വർഷിച്ചതിനു ശേഷം അത്തരം പ്രതികാര നടപടിയെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന്, ഇല്ല എന്നായിരുന്നു ബൈഡന്റെ മറുപടി. ഇറാനുമേൽ പുതിയ ഉപരോധം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ നേതാക്കളുമായി ടെലിഫോണിൽ സംസാരിച്ചതിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചൊവ്വാഴ്ചത്തെ ആക്രമണത്തിന് എങ്ങനെ പ്രതികരിക്കണമെന്നതു സംബന്ധിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വിവിധ…

Read More

ഹേമ കമ്മിറ്റി റിപ്പോർട്ട്; ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ ഉളളടക്കം പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയിൽ ഇന്ന് ഹൈക്കോടതി വിധി പറയും. ജസ്റ്റിസ് വിജി അരുണിന്റെ ബെഞ്ച് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് വിധി പറയുക. റിപ്പോർട്ട് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്നായിരുന്നു ഹർജിക്കാരന്റെ വാദം. ആരോപണവിധേയരായവരുടെ ഭാഗം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നും സജിമോന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കി റിപ്പോർട്ട് പ്രസിദ്ധീകരിക്കാമെന്ന നിലപാടാണ് സാംസ്കാരിക വകുപ്പും വിവരാവകാശ കമ്മീഷനും കോടതിയിൽ സ്വീകരിച്ചത്….

Read More

കേരളത്തിൽ സിനിമ ഷൂട്ടിങ്ങിന് ആനകളെ കിട്ടാനില്ല

കേരളത്തിൽ സിനിമാ ഷൂട്ടിങ്ങിന് ആനകളെ കിട്ടാനില്ല. പെർഫോമിങ് ലൈസൻസുള്ള ആനകൾ കുറവായതാണ് കാരണം. ടിക്കറ്റ് വെച്ചുള്ള വിനോദപരിപാടികൾക്ക് പെർഫോമിങ് ലൈസൻസുള്ള ആനകളെ പാടുള്ളൂ. കേരളത്തിൽ 423 നാട്ടാനകൾ ഉള്ളതിൽ 25 എണ്ണത്തിനെ ഈ ലൈസൻസുള്ളൂ. നീരുകാലവും വർഷം അഞ്ചുമാസത്തോളം തുടരുന്ന ഉത്സവപരിപാടികളും കഴിഞ്ഞ് സിനിമാഷൂട്ടിങ്ങിനുകൂടി ഇവയെ കൊണ്ടുപോകാൻ പറ്റില്ല. ആനകൾക്ക് വിശ്രമകാലം ആവശ്യമായതിനാൽ ഉടമകൾക്കും ഇപ്പോൾ ഷൂട്ടിങ്ങിന് വിടാൻ വലിയ താത്‌പര്യം ഇല്ല. രണ്ടുവർഷത്തിനിടെ മലയാളസിനിമയിൽ ആനകൾ കാര്യമായി വരുന്നില്ല. കൂടുതൽ ആനകളെ ഷൂട്ടിങ്ങിന് വേണമെങ്കിൽ തായ്‌ലന്റ്,…

Read More

‘പ്രവർത്തകർ ഒരുമിച്ച് നിൽക്കണം; കോൺഗ്രസിന്റെ മുഖം കൂടുതൽ വികൃതമാകുന്നത് ഒഴിവാക്കണം’: കെ മുരളീധരൻ

തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള മൂഡ് ഇല്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ല. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിന് ഉണ്ടാകും. തൃശൂരിൽ വോട്ട്  മറിച്ചതല്ലെന്നും പരമ്പരാഗത വോട്ടുകളിൽ വിള്ളലുണ്ടായെന്നും മുരളീധരൻ പ്രതികരിച്ചു. തോൽവിയുടെ പേരിൽ സംഘർഷമുണ്ടാവരുതെന്ന് തൃശൂർ ഡിസിസിയിലെ കൂട്ടയടിയെ കുറിച്ച് മുരളീധരൻ പറഞ്ഞു.  കഴിഞ്ഞത് കഴിഞ്ഞു. പ്രവർത്തകർ ഒരുമിച്ച് നിൽക്കണം. കോൺഗ്രസിന്റെ മുഖം കൂടുതൽ വികൃതമാകുന്നത് ഒഴിവാക്കണം. തൃശൂരിൽ അതീക്ഷിത തോൽവിയിൽ തമ്മിലടി തുടർന്നാൽ വരുന്ന തെരഞ്ഞെടുപ്പിലും തോൽവി ഉണ്ടാകും. തമ്മിലടി പാടില്ല….

Read More

‘ലോകത്തിലെ ഭാ​ഗ്യവതിയായ അമ്മ’; അമലയ്ക്ക് ആശംസകളുമായി ആരാധകർ

അമ്മയാകാൻ പോകുന്ന നടി  അമല പോൾ ആദ്യത്തെ കുഞ്ഞിനെ വരവേൽക്കുന്നതിന്റെ സന്തോഷത്തിലാണ്. വിഷമ ഘ‌ട്ടങ്ങൾ അതിജീവിച്ച് മുന്നോട്ട് നീങ്ങിയ അമല പോൾ തന്റെ വ്യക്തി ജീവിതത്തിനാണ് കരിയറിനേക്കാൾ ഇന്ന് പ്രാധാന്യം നൽകുന്നത്. ജ​ഗത് ദേശായി എന്നാണ് ഭർത്താവിന്റെ പേര്. വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങൾക്കുള്ളിൽ താൻ ​ഗർഭിണിയാണെന്ന സന്തോഷവാർത്ത അമല ആരാധകരെ അറിയിച്ചു. അമലയുടെ പുതിയ ഫോട്ടോഷൂട്ടാണിപ്പോൾ ശ്രദ്ധ നേടുന്നത്. പച്ച നിറത്തിലുള്ള ​ഗൗൺ ധരിച്ച് നിറവയറോടെയാണ് അമലയെ ഫോട്ടോയിൽ കാണുന്നത്. ഫോട്ടോയ്ക്ക് നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. ഇരട്ടക്കു‌ട്ടികളാണെന്ന് തോന്നുന്നെന്ന്…

Read More

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച വിചാരണ കോടതി ശിരസ്തദാറിന്റെ മൊഴിയിൽ ആശയക്കുഴപ്പം

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച വിചാരണ കോടതി ശിരസ്തദാർ താജുദ്ദീനിന്‍റെ മൊഴിയിൽ ആശയക്കുഴപ്പം. വിവോ ഫോൺ 2022 ഫെബ്രവരിയിൽ യാത്രക്കിടെ നഷ്ടമായെന്നാണ് ശിരസ്തദാർ ജഡ്ജിക്ക് നൽകിയ മൊഴി. എന്നാൽ മെമ്മറി കാർഡ് ചോർന്നെന്ന മാധ്യമ വാർത്തകൾ കണ്ടതോടെ ഇതേ വർഷം ജൂലൈയിൽ തന്‍റെ വിവോ ഫോൺ ആരെങ്കിലും ദുരുപയോഗം ചെയ്തോ എന്നറിയാൻ പരിശോധിച്ചതായും ശിരസ്തദാർ പറയുന്നുണ്ട്. അഞ്ച് മാസം മുൻപ് കാണാതായ ഫോൺ എങ്ങനെ വീണ്ടും പരിശോധിച്ചു എന്ന ചോദ്യം പക്ഷെ വസ്തുതാന്വേഷണ…

Read More

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ: പ്രായം തെളിയിക്കുന്ന കൃത്യമായ രേഖ എല്ലായ്‌പ്പോഴും അനിവാര്യമല്ല: ഹൈക്കോടതി

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുകയോ പങ്കുവെക്കുകയോചെയ്ത കേസുകളിൽ എല്ലായ്‌പ്പോഴും പ്രായം തെളിയിക്കുന്ന കൃത്യമായ രേഖ ആവശ്യമില്ലെന്ന് ഹൈക്കോടതി. പങ്കുവെച്ച ദൃശ്യത്തിലെ മോഡൽ കാഴ്ചയിൽ കുട്ടിയാണോ എന്നത് പരിഗണിച്ചാൽ മതിയെന്നും കോടതി നിർദേശിച്ചു. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുമായി (ചൈൽഡ് പ്രോണോഗ്രാഫി) ബന്ധപ്പെട്ട കേസുകളിൽ ദൃശ്യത്തിലെ കുട്ടിയുടെ പ്രായം തെളിയിക്കാനാകാത്തത് പ്രതിഭാഗം തർക്കമായി ഉന്നയിക്കുന്നത് പതിവായതോടെയാണ് ഇക്കാര്യം ഹൈക്കോടതി പരിശോധിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് കെ. ബാബുവാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അഡ്വ. രഞ്ജിത് ബി. മാരാർ, അഡ്വ. ജോൺ എസ്….

Read More