
അയർലൻഡിൽ മലയാളികളായ രണ്ട് ആൺകുട്ടികൾ തടാകത്തിൽ മുങ്ങിമരിച്ചു
വടക്കൻ അയർലൻഡിലെ ലണ്ടൻഡെറി കൗണ്ടിയിൽ ഇനാഗ് ലോഗ് തടാകത്തിൽ മലയാളികളായ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. കൊളംബസ് കോളജ് വിദ്യാർഥികളായ പതിനാറു വയസുള്ള രണ്ട് ആൺകുട്ടികളാണ് മരിച്ചത്. സെബാസ്റ്റ്യൻ ജോസഫിന്റെ മകൻ ജോസഫ് സെബാസ്റ്റ്യൻ, ജോഷി സൈമന്റെ മകൻ റുവാൻ ജോ സൈമൺ എന്നീ കുട്ടികളാണ് മരിച്ചത്. കണ്ണൂർ, എരുമേലി സ്വദേശികളാണ്. കുട്ടികളുടെ അമ്മമാർ ഇവിടെ നഴ്സായി ജോലി ചെയ്യുകയാണ്. ഒരാൾ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലെത്തിച്ചതിനു ശേഷവുമാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. മറ്റൊരു കുട്ടിയെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു….