ഉത്തരേന്ത്യയിൽ മൂടൽ മഞ്ഞ്; 7 മുതൽ 11 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളതായി അധികൃതർ

ഡൽഹിയിൽ ചൊവ്വാഴ്ച രേഖപ്പെടുത്തിയത് കുറഞ്ഞ താപനില. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ താപനിലയാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. 6.6 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. തണുത്ത കാറ്റും നേരിയ തോതിലുള്ള മഞ്ഞും പുലർച്ചെ അനുഭവപെട്ടു. തിങ്കളാഴ്ച 7.8 ഡിഗ്രി സെൽഷ്യസ് താപനിലയായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ജനുവരി 28 മുതൽ അടുത്ത നാല് ദിവസത്തേക്ക് മൂടിക്കെട്ടിയ മഞ്ഞുണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കുറഞ്ഞത് 7 മുതൽ 11 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളതായും അധികൃതർ…

Read More

ഉത്തരേന്ത്യയിൽ അതിശൈത്യം ; ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്

അതിശൈത്യം നേരിടുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധയിടങ്ങളിൽ ഇന്ന് പെയ്ത ശക്തമായ മഴ കാരണം ഉത്തരേന്ത്യയിലെ താപനിലയിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്. പ്രത്യേകിച്ച് ഡൽഹിയെയും പരിസര പ്രദേശങ്ങളെയുമാണ് കാലാവസ്ഥായിലുണ്ടാകുന്ന വ്യതിയാനം ബാധിക്കുന്നത്. ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ഇന്ന് ഓറഞ്ച് അലർട്ടും വാരാന്ത്യത്തിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹി സർവകലാശാലയുടെ നോർത്ത് കാമ്പസിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്. ദില്ലിയിലുൾപ്പെടെ ആലിപ്പഴം പൊഴിയാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ…

Read More

ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം ; അസമിലുണ്ടായ പ്രളയത്തിൽ 79 മരണം , കൊങ്കൺ പാതയിൽ വെള്ളം കയറി

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം. യുപിയിലെ പലഗ്രാമങ്ങളും വെള്ളത്തിനടിയിലായി. അസമിൽ പ്രളയത്തിൽ 79 പേർ മരിച്ചു.ഉത്തരാഖണ്ഡിലെ ചമോലിയില്‍ മണ്ണിടിച്ചിലുണ്ടായി. റെയിൽവേ തുരങ്കത്തിലെ വെള്ളക്കെട്ടിനെത്തുടർന്ന് കൊങ്കൺ പാതയിലൂടെയുള്ള ട്രെയിനുകൾ വഴി തിരിച്ചുവിട്ടു. വെള്ളപ്പൊക്കത്തിന് നേരിയ ശമനമുണ്ടെങ്കിലും അസമിലെ 26 ജില്ലകളിൽ സ്ഥിതി ഗുരുതരമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ അസമിൽ 7 പേർ കൂടി മരിച്ചു. ഇതോടെ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 79 ആയി. 18 ലക്ഷത്തോളം പേരെയാണ് പ്രളയം ബാധിച്ചത്. കാസിരംഗ ദേശീയ ഉദ്യാനത്തിൽ 9 കാണ്ടാമൃഗം അടക്കം…

Read More

ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗം അതിരൂക്ഷം ; ഗാസിയാബാദിൽ എ.സി യൂണിറ്റ് പൊട്ടിത്തെറിച്ചു

കടുത്ത ചൂടിൽ പൊട്ടിത്തെറിട്ട് എസി യൂണിറ്റ്. ഗാസിയാബാദിൽ ഹൌസിംഗ് സൊസൈറ്റിയിൽ അഗ്നിബാധ. ഉത്തർപ്രദേശിലെ ഗാസിയാബാദിലെ സെക്ടർ 1ലാണ് സംഭവമുണ്ടായത്. കടുത്ത ചൂടിൽ മണിക്കൂറുകളോളം എസി പ്രവർത്തിച്ചിരുന്നതിന് പിന്നാലെയാണ് പൊട്ടിത്തെറിയുണ്ടായത്. പുലർച്ചെ 5.30ഓടെയാണ് സഹായം തേടി വീട്ടുകാർ ഫയർ ഫോഴ്സിനെ വിളിക്കുന്നത്. കെട്ടിട സമുച്ചയത്തിന്റ ഒന്നാം നിലയിലുണ്ടായിരുന്ന എസി യുണിറ്റാണ് പൊട്ടിത്തെറിച്ചത്. ഇതിൽ നിന്നും പടർന്ന് തീ വളരെ പെട്ടന്ന് തന്നെ രണ്ടാം നിലയിലേക്കും എത്തുകയായിരുന്നു. വീട്ടുകാരും അയൽക്കാരും ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധ്യമായില്ല. പിന്നാലെയാണ് അഗ്നിരക്ഷാ…

Read More

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം രൂക്ഷം ; മൂന്ന് ദിവസത്തിനിടെ മരിച്ചത് 12 പേർ

ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗം രൂക്ഷമാകുന്നു. കടുത്ത ചൂടിനെ തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 12 പേരാണ് രാജസ്ഥാനിൽ മരിച്ചത്. രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഡൽഹി, മധ്യപ്രദേശ് എന്നിവിടങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. രാജസ്ഥാനിലെ ഫലോദിയിൽ ഇന്നലെ 50 ഡിഗ്രി താപനില രേഖപ്പെടുത്തി. ജയ്‌സാൽമീർ, ബാർമർ, ജോധ്പൂർ, കോട്ട, ബിക്കാനീർ, ചുരു എന്നിവിടങ്ങളിലും 50 ഡിഗ്രിയോടടുത്താണ് അന്തരീക്ഷ താപനില. ഡൽഹി, ഹരിയാന, പഞ്ചാബ്, യുപി എന്നീ സംസ്ഥാനങ്ങളിലും ശരാശരി 45 ഡിഗ്രിയാണ് ചൂട് രേഖപ്പെടുത്തിയത്. രാവിലെ 11 മണിക്കും…

Read More

ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം; മരണ സംഖ്യ ഉയരുന്നു, രക്ഷാ പ്രവർത്തനത്തിന് സൈന്യവും

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതികൾ തുടരുന്നു. അതിതീവ്രമഴ ഇപ്പോഴും തുടരുന്നതായാണ് റിപ്പോർട്ടുകൾ. ഹിമാചൽ പ്രദേശിലെ അതിതീവ്രമഴയിലും മണ്ണിടിച്ചിലിലും മരണപ്പെട്ടവരുടെ എണ്ണം 66 ആയി ഉയർന്നു. ഉത്തരാഖണ്ഡിൽ വീട് ഇടിഞ്ഞുവീണ് മരിച്ചവരേയും, പരുക്കേറ്റവരേയും പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഹിമാചലിൽ കഴിഞ്ഞ ദിവസം മണ്ണിടിച്ചിലിൽ പെട്ട 57 പേരുടെ മൃതദേഹങ്ങൾ ഇതുവരെ പുറത്തെടുത്തിട്ടുണ്ട്. ഓഗസ്റ്റ് 13ന് തുടങ്ങിയ കനത്ത മഴയിലും മണ്ണിടിച്ചിലിലും വ്യാപകനാശനഷ്ടമാണ് ഹിമാചൽപ്രദേശിലുണ്ടായത്. വിവിധ ഇടങ്ങളിലായി ദേശീയദുരന്തനിവാരണ സേനയോടൊപ്പം സൈന്യവും, സംസ്ഥാന ദുരന്തനിവാരണസേനയും രക്ഷാപ്രവർത്തനങ്ങൾക്കായി രംഗത്തുണ്ട്. പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ട…

Read More

ഉത്തരേന്ത്യയിൽ മഴ ശക്തി പ്രാപിക്കുന്നു ; മുംബൈ നഗരം മുങ്ങി, സ്കൂളുകൾക്ക് അവധി

ഉത്തരേന്ത്യയിൽ ശക്തമായ മഴയിൽ വലഞ്ഞ് ജനങ്ങൾ. കടുത്ത മഴയുടെ പശ്ചാത്തലത്തിൽ ബുധനാഴച് ഓറഞ്ച് അലേർട്ടായിരുന്നു പ്രഖ്യാപിച്ചിരുന്നത്. കടുത്തവെള്ളക്കെട്ടാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഴയുടെ പശ്ചാത്തലത്തിൽ നഗരത്തിലെ സർക്കാർ ഓഫീസുകൾ നേരത്തേ അടച്ചുപൂട്ടാൻ സംസ്ഥാന സർക്കാർ നിർദ്ദേശം നൽകിയികുന്നു. നഗരത്തിലെ എല്ലാ സ്‌കൂളുകൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ഇന്നലെ വൈകുന്നേരം പുറത്തിറക്കിയ സർക്കുലറിൽ അറിയിച്ചിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ബിഎംസിയിലെ ദുരന്തനിവാരണ കൺട്രോൾ റൂമിലെത്തി നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. നിലയ്ക്കാതെ പെയ്യുന്ന…

Read More

ശൈത്യ തരംഗം തുടരും; ആറ് സംസ്ഥാനങ്ങളിൽ റെഡ് അലർട്ട്

ഉത്തരേന്ത്യയിൽ രണ്ടും ദിവസംകൂടി ശൈത്യ തരംഗം തുടരും. ശക്തമായ മൂടൽമഞ്ഞും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഡൽഹി, പഞ്ചാബ് , ഹരിയാന, ചണ്ഡീഗഡ്, രാജസ്ഥാൻ, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് നാളെ റെഡ് അലർട്ട് നൽകിയിട്ടുണ്ട്. രാജസ്ഥാനും ബിഹാറിനും ഓറഞ്ച് അലർട്ടാണ് നൽകിയിരിക്കുന്നത്.  ചൊവ്വാഴ്ച രാത്രിയോടെ ശൈത്യ തരംഗം അവസാനിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊടും തണുപ്പ് തുടരുന്ന സാഹചര്യത്തിൽ ഡൽഹി, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ സ്‌കൂളുകൾ അടച്ചിടാൻ സർക്കാറുകൾ നിർദേശം നൽകി. ദൂരക്കാഴ്ച…

Read More