
ബ്ലാസ്റ്റേഴ്സിനെ തോൽവിയിൽ നിന്ന് രക്ഷിച്ച് നോവ സദൂയി: നോർത്ത് ഈസ്റ്റിനെതിരെ സമനില
ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ആദ്യ എവേ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനു സമനില. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരമാണ് 1-1ന് സമനിലയിൽ അവസാനിച്ചത്. ബ്ലാസ്റ്റേഴ്സിനായി നോവ സദൂയിയാണ് ഗോൾ നേടിയത്. നാലു പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് പട്ടികയിൽ അഞ്ചാമതാണ്. ഈസ്റ്റ് ബംഗാളിനെ തോൽപിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് കളത്തിൽ ഇറങ്ങിയത്. തുടക്കത്തിൽ നോർത്ത് ഈസ്റ്റ് നിറഞ്ഞു കളിച്ചത് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി. എന്നാൽ 15 മിനിറ്റിന്റെ അനിശ്ചിതത്വത്തിനൊടുവിൽ ബ്ലാസ്റ്റേഴ്സ് കളിയിലേക്ക് തിരിച്ചെത്തി. സദൂയിയും ജീസസ് ഹിമെനെയുമാണ് മുന്നേറ്റങ്ങളിൽമുന്നിൽനിന്നത്. എന്നാൽ…