ഐഎസ്എല്ലിൽ ജയം തുടരാൻ കേരള ബ്ലാസ്റ്റാഴ്സ് ഇന്നിറങ്ങും ; എതിരാളികൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

ഐഎസ്എല്ലിൽ ജയം തുടരാൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. രാത്രി ഏഴരയ്ക്ക് കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികൾ. ഐഎസ്എൽ രണ്ടാം പാദത്തിൽ തിരിച്ചുവരവിന്റെ പാതയിലാണ് കേരള ബ്ലാസ്റ്റേഴ്സ്. അവസാന നാല് കളിയിൽ മൂന്നിലും ജയിച്ച കൊമ്പൻന്മാരുടെ പ്ലേ ഓഫ് പ്രതീക്ഷകൾ വീണ്ടും സജീവമാണ്. കഴിഞ്ഞ കളിയിൽ ഒഡീഷക്കെതിരെ പിന്നിൽ പൊരുതിക്കയറിയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തകർപ്പൻ ജയം. 95ആം മിനിറ്റിലെ ഗോളിൽ രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു കൊമ്പൻന്മാർ ജയിച്ചുകയറിയത്. മുന്നേറ്റ നിരയുടെ മിന്നും ഫോം തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ…

Read More

ബ്ലാസ്റ്റേഴ്സിന് വീണ്ടും സമനിലക്കുരുക്ക്; പിടിച്ച് കെട്ടിയത് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

സമനില പൂട്ട് പൊട്ടിക്കാനാവാതെ കേരള ബ്ലാസ്റ്റേഴ്‌സ്-നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം. സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കുന്നതിന്റെ ആവേശത്തിൽ പൊരുതിയെങ്കിലും നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപിക്കാനായില്ല. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ബ്ലാസ്റ്റേഴ്‌സിനായി ഡാനിഷ് ഫാറൂഖി ഗോൾ നേടീയപ്പോൾ നെസ്റ്റർ അൽബെയ്ച്ച് ആണ് നോർത്ത് ഈസ്റ്റിന്റെ ഗോൾ നേടിയത്. കളി തുടങ്ങി 12ആം മിനിറ്റിൽ നോർത്ത് ഈസ്റ്റ് ആണ് മുന്നിലെത്തിയത്. ജിതിൻ എം എസിന്റെ പാസിൽ നിന്ന് നെസ്റ്റർ ബ്ലാസ്റ്റേഴ്സിന്റെ വല കുലുക്കുകയായിരുന്നു….

Read More